കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മഹേഷ് കാളിരാജിനെ മാറ്റും ; പകരം നിശാന്തിനിക്ക് ചുമതല നല്‍കും

കൊച്ചി: ചേരാനെല്ലൂര്‍ കേസില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മഹേഷ് കാളിരാജിനെ മാറ്റിയേക്കും. പകരം ആര്‍ നിശാന്തിനിക്ക് ചുമലത നല്‍കിയേക്കും. കമ്മീഷണറുടെ വീഴ്ച കാണിച്ചുകൊണ്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ ഫലമായിട്ടാണ് നീക്കം.

സംഭവത്തില്‍ ആദ്യം എടുത്ത പോലീസിന്റെ നടപടി വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായിട്ടാണ് സൂചന. ചേരാ നെല്ലൂര്‍ കേസില്‍ അസാധാരണ നടപടിയ്ക്കാണ് ആഭ്യന്തരവകുപ്പ് മുതിര്‍ന്നിരിക്കുന്നത്. അപകടമുണ്ടാക്കിയതിന് പിന്നാലെ പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആദ്യം കേസെടുത്തത് ഗുരുതരവീഴ്ച എന്നാണ് എഡിജിപി പി.വിജയന്‍ നല്‍കിയ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉണ്ടായ സംഭവവികാസങ്ങളും ഇടപെടലുകളും മുന്‍കൂട്ടി കാണുന്നതില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പിഴവ് പറ്റിയെന്നാണ് കണ്ടെത്തല്‍.

ജഡ്ജി നിയമം കാറ്റില്‍ പറത്തി സ്‌റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥന്മാരെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനു 4 പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിയ്ക്ക് രക്ഷപ്പെടാന്‍ കഴിയുന്ന രീതിയിലുള്ള ദുര്‍ബ്ബല വകുപ്പുകള്‍ ചുമത്തിയെന്നാണ് വിവരം. 17കാരന്റെ പിതാവായ അഡിഷനല്‍ ജഡ്ജിക്ക് സസ്‌പെന്‍ഷനു മുന്നോടിയായി ഇന്ന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ചേരാനല്ലൂര്‍ സിഐ കെ.എസ്.ശ്യാംകുമാര്‍, എസ്‌ഐ വി.എസ്.വിശ്വജിത്ത്, ഗ്രേഡ് എഎസ്‌ഐ കെ.ടി.മനോജ്, സീനിയര്‍ സിപിഒ അരുണ്‍ ജോഷി എന്നിവര്‍ക്കെതിരെയാണു നടപടി.

Leave a Reply

Your email address will not be published. Required fields are marked *