നഗോയ: ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. മിക്സഡ് ട്രാപ് ഇനത്തില്‍ ഇന്ത്യന്‍ ടീം നേട്ടമുണ്ടാക്കിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ നീരുധണ്ടയ്ക്ക് ഇരട്ടനേട്ടമായി മാറി. 34 പോയിന്റില്‍ എത്തിയാണ് ടീം ഏഷ്യന്‍ റെക്കോഡും തിരുത്തി. നേരത്തേ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണ്ണം നേടിയതിന് പിന്നാലെയാണ് ഷൂട്ടിംഗില്‍ മിക്സഡ് ട്രാപ് ഇനത്തില്‍ നേട്ടമുണ്ടാക്കിയത്.
ഷൂട്ടിങ് ട്രാപ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്കായി നീരു ദണ്ഡ, കൈനാന്‍ ചെനായ് സഖ്യമാണ് സ്വര്‍ണം വെടിവച്ചിട്ടത്. ഫൈനലില്‍ 34 പോയിന്റുമായി ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഇന്നലെ വനിതാ ഷൂട്ടിങ് ട്രാപ് വ്യക്തിഗത ഇനത്തിലും നീരു സ്വര്‍ണം വിജയിച്ചിരുന്നു. ആര്‍ച്ചറി കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തില്‍ ചികിത, സഹില്‍ ജാധവ് സഖ്യമാണ് സ്വര്‍ണം നേടിയത്. ഇന്ത്യന്‍ സഖ്യം ദക്ഷിണകൊറിയയെ 158-157 എന്ന സ്കോറിനാണു വീഴ്ത്തിയത്.
അമ്പെയ്ത്തില്‍ വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ 238-234 എന്ന സ്കോറിന് പരാജയപ്പെടുത്തി ജ്യോതി സുരേഖ, പ്രിതിക പ്രതീക്, ചികിത തനിപാര്‍ത്തി എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം ചരിത്രനേട്ടം കൈവരിച്ചത്.