കൊല്ലം ∙ സമൂഹമാധ്യമത്തിലെ ഇടപെടലും ബിജെപി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ഒരു പ്രവർത്തകൻ ദിവസവും പാർട്ടി നിശ്ചയിക്കുന്ന 3 പോസ്റ്റെങ്കിലും നിർബന്ധമായും സമൂഹമാധ്യമങ്ങളിൽ ഇടണം.രാജ്യമാകെയുള്ള പ്രവർത്തന പദ്ധതിക്കാണു ബിജെപി തുടക്കമിട്ടത്. പ്രധാനമന്ത്രിയുടേതുൾപ്പെടെ ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളിൽ നിന്ന് ഉള്ളടക്കം പകർത്തി ഓരോരുത്തർക്കും പോസ്റ്റ് ചെയ്യാം.
സമൂഹമാധ്യമ പോസ്റ്റ് ഇടുന്നത് നിർബന്ധമാക്കി ബിജെപി; ദിവസവും 3 എണ്ണം, പഠിപ്പിക്കാൻ 30,000 പേർ