‘രാജ്യത്ത് ഭീകരവാദം അനുവദിക്കില്ല’: അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അ‌ഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനയിൽ അംഗങ്ങളാവുക, സുരക്ഷാ സേനയ്ക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണം എന്നിവയാണ് പ്രതികളുടെ കുറ്റങ്ങളെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാരകായുധങ്ങളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും രാജ്യത്തിനകത്ത് ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും ഇവർ ചെയ്തുനൽകിയതായും കണ്ടെത്തിയിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്.

സൗദി സുപ്രീംകോടതി വിധിച്ച വധശിക്ഷയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് യാതൊരുവിധ ഭീകരവാദപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *