സ്റ്റോക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സനാണ് പുരസ്കാരം . സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. വയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന് ലഭിച്ചത്.
സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. പുരാതന ഗ്രീക്ക് സാഹിത്യം ആനി കാഴ്സൺ വിവർത്തനം ചെയ്തിരുന്നു. 30 വർഷത്തിലേറെയായി ക്ലാസിക്കൽ പഠനവിഭാഗം പ്രൊഫസർ, കവിത, ഫിക്ഷൻ മേഖലകളിൽ സജീവമാണ് 76കാരിയായ ആനി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സംവാദത്തിലൂടെ, സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സൃഷ്ടിച്ചുവെന്നും കമ്മിറ്റി വിലയിരുത്തി.