‌മേതിൽ രാധാകൃഷ്‌ണന് എഴുത്തച്ഛൻ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്‌ണന്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്‌ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശ‌സ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളപ്പിറവി ദിനമായ ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വിഷ്‌ണുനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കെജി ശങ്കരപിള്ള അദ്ധ്യക്ഷനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഭാഷ കൊണ്ടും ചിന്ത കൊണ്ടും മലയാളിയെ വിസ്‌മയിപ്പിച്ച പ്രതിഭയാണ് പാലക്കാട്ടുകാരനായ മേതിൽ രാധാകൃഷ്‌ണൻ. പൊൻകുന്നം വർക്കിയുടെ ആത്മകഥയായ 'എന്റെ വഴിത്തിരിവി'നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതിക്കൊണ്ടാണ്…

Read More

‘കലാച്ചി’ കോപ്പിയടിയെന്ന ആരോപണം; ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തിക്കേസ്

തൃശൂർ: 'കലാച്ചി' നോവൽ കോപ്പിയടിയാണെന്ന ആരോപണത്തിൽ എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത് കെ.ആർ. മീര. നവംബർ ഏഴിന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കും.

Read More

സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണ്

സ്റ്റോക്ഹോം: 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സനാണ് പുരസ്കാരം . സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. വയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന് ലഭിച്ചത്. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. പുരാതന ഗ്രീക്ക് സാഹിത്യം ആനി കാഴ്സൺ വിവർത്തനം ചെയ്തിരുന്നു. 30 വർഷത്തിലേറെയായി ക്ലാസിക്കൽ പഠനവിഭാഗം പ്രൊഫസർ, കവിത, ഫിക്ഷൻ മേഖലകളിൽ സജീവമാണ് 76കാരിയായ ആനി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സംവാദത്തിലൂടെ, സമകാലിക സാഹിത്യത്തിന് പുതിയ…

Read More

50-ാമത് വയലാർ സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു; പുരസ്‌കാരം ആർ. രാജശ്രീയുടെ ‘ആത്രേയക’ത്തിന്

തിരുവനന്തപുരം: അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാർഡ്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന മുഖ്യമന്ത്രി വി. ഡി സതീശൻ അവാർഡ് സമർപ്പിക്കും. വലിയ കവിയുടെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിൽ അതിയായ സന്തോഷമെന്നും കാൽ…

Read More

50-ാമത് വയലാർ അവാർഡ് ആർ രാജശ്രീയ്‌ക്ക്

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് എഴുത്തുകാരി ആർ. രാജശ്രീയ്ക്ക്. ആത്രേയകം എന്ന നോവലിനാണ് രാജശ്രീയ്‌ക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നായ വയലാർ അവാർഡിന്റെ അമ്പതാം പതിപ്പിലാണ് രാജശ്രീയുടെ ആത്രേയകം തിരഞ്ഞെടുക്കപ്പെട്ടത്. 1977 ജൂലായ് 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ് രാജശ്രീയുടെ ജനനം. പി.എൻ. രാജപ്പൻ മാസ്റ്ററുടെയും ആർ. രാജമ്മയുടെയും മകളാണ്. വിവിധ ആനുകാലികങ്ങളിൽ…

Read More

പ്രേംകുമാര്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും ; ജി വേണുഗോപല്‍ സംഗീതനാടക അക്കാദമിയിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്റേതായ നിലപാടുകളുടെ പേരില്‍ അനഭിമതനായി മാറിയ നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനാകും. സംഗീതനാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി.വേണുഗോപാലിനെയും സാഹിത്യ അക്കാദമി ചെയര്‍മാനായി കവി കല്‍പ്പറ്റ നാരായണനെയും നിയോഗിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടയ്ക്ക് വെച്ചു മാറ്റിയിരുന്നു. ലൈംഗികാപവാദത്തെ തുടര്‍ന്ന് രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മികച്ച സംഘാടകനായി പേരെടുത്ത ആളായിരുന്നു പ്രേംകുമാര്‍. എന്നാല്‍ ആശാസമരത്തില്‍ ഉള്‍പ്പെടെ പ്രേംകുമാര്‍ എടുത്ത…

Read More

മാഷ് -ജ്വലിക്കുന്ന ഓര്‍മ്മയായ്..

  ഭാഷാധ്യാപകന്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ, കുന്നംകുളം വിവേകാനന്ദ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പല്‍, കൂടാതെ ശ്രീശങ്കരാചാര്യ സംസ്‌കൃത ശാലയില്‍ മലയാളം പ്രൊഫസര്‍, സര്‍വകലാശാലയുടെ തൃശൂര്‍, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടര്‍ കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗം, കൂടാതെ 95 ഓളം പുസ്തകങ്ങളുടെ രചയിതാവ്, വിവിധ സാഹിത്യ സംഘടനകളുടെ ചെയര്‍മാന്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന പ്രിയപ്പെട്ട പ്രൊഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ഇന്നലെ രാവിലെ മരണപ്പെട്ടു. അത്യന്തം വേദനാജനകമായ വാര്‍ത്തയായിരുന്നു മലയാളഭാഷയെ പോലെ…

Read More