സ്വർണവില വീണ്ടും ഇടി‌ഞ്ഞു; കേരളത്തിൽ ഇന്ന് ഒരു പവന് വില എത്രയാണെന്നറിയാം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലെത്തി. ഇതോടെ പവൻ വില 3760 രൂപ കുറഞ്ഞ് 92,080 രൂപയായി. കഴി‌ഞ്ഞ 14 മാസത്തിനിടെയുള്ള ഏറ്റവും താഴ്‌ന്ന വിലയാണിത്. വെള്ളിവിലയിലും ഇടിവുണ്ടായി. ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 175 രൂപയാണ് കേരളത്തിൽ ഇന്നത്തെ വിപണിവില.

ദേശീയ വിപണിയിൽ 2026ൽ സ്വ‌‌ർണവില ഇതുവരെ 25 ശതമാനം ഇടിവാണ് നേരിട്ടത്. 1980നുശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ഇക്കൊല്ലമാണ്. അമേരിക്കയിൽ പലിശനിരക്ക് വീണ്ടും ഉയരുമെന്ന ആശങ്കയും ഡോളറിന്റെ കരുത്തുമാണ് സ്വർണത്തിന് തിരിച്ചടിയായത്. നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും വില ഇടിയാൻ കാരണമായി.

സ്വർണവിലയിൽ വരും ദിവസങ്ങളിൽ അൽപ്പം കൂടി കുറവ് സംഭവിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഔൺസിന് 3,500 ഡോളർ നിലവാരത്തിലേക്ക് താഴുകയാണെങ്കിൽ കേരളത്തിൽ പവൻ വില 90,000 രൂപയ്‌ക്ക് അടുത്തേക്ക് എത്തിയേക്കാമെന്നാണ് സാമ്പത്തിക വിശകലന വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *