പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി ; കാര്‍ഷിക വികസനസമിതി ചെയര്‍മാന്‍

തിരുവനന്തപുരം: കാര്‍ഷിക വികസനസമിതി ചെയര്‍മാന്‍ സ്ഥാനം നല്‍കി കേരളാകോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി. അടുത്ത ക്യാബിനറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മാണി സി കാപ്പ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും പരിഗണിച്ചു.

പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേരളാകോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കോര്‍പ്പറേഷന്‍ – ബോര്‍ഡ് ചെയര്‍മാന്‍ പദവികള്‍ വീതം വെയ്ക്കുമ്പോള്‍ കൂടുതല്‍ പരിഗണന നല്‍കണമെന്നും കേരളാകോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിന് കൂടുതല്‍ പരിഗണന നല്‍കുന്നെന്ന് നേരത്തേ തന്നെ കേരളാകോണ്‍ഗ്രസിന് പരാതിയുണ്ടായിരുന്നു.

മാണി സി കാപ്പനും നേരത്തെ തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരത്തേ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മാണി സി കാപ്പനെയും പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *