ന്യൂഡൽഹി: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ. ഒക്ടോബർ 13ന് പുറത്തിറക്കിയ അറിയിപ്പിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.