റേഷന്‍ കാര്‍ഡുടമകള്‍ ശ്രദ്ധിക്കുക; മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നാളെ മുതല്‍, അറിയേണ്ടതെല്ലാം
വെള്ള, നീല കാര്‍ഡുകള്‍ പിങ്ക് ആക്കാം! സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ സുപ്രധാന അറിയിപ്പ് പുറത്ത്. നിലവിലുള്ള ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ് – PHH) തരംമാറ്റുന്നതിനായി നാളെ (2026 ജൂണ്‍ 27) മുതല്‍ അപേക്ഷിക്കാം. അടുത്ത മാസം ജൂലൈ 17 വരെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടായിട്ടും നിലവില്‍ പൊതുവിഭാഗത്തില്‍ തുടരുന്നവര്‍ക്ക് ഈ…