admin

സ്‌കൂൾ ബസ് കനാലിലേയ്ക്ക് വീണ് അപകടം

തൃശൂർ: ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേയ്ക്ക് വീണു. ആളൂർ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ‌്കൂൾ വിട്ടതിനുശേഷം കുട്ടികളെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ബസിലുണ്ടായിരുന്ന പത്ത് കുട്ടികൾക്ക് പരിക്കേറ്റതായി വിവരമുണ്ട്. പരിക്കേറ്റ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണംവിട്ട് പോട്ട വാഴക്കുന്ന് കനാലിലേയ്ക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

ഡിഗ്രി അഡ്മിഷന് പ്ലസ് ടു വേണ്ട; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു നിർബന്ധമല്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ സാധിക്കും. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഐടിഐ പാസായവർക്ക് കോളേജുകളിൽ ഏത് കോഴ്സിനും പ്രവേശനം നേടാമെന്ന നിലയാകും പത്താം ക്ലാസിന് ശേഷം ഐടിഐ പാസായവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും 12ാം ക്ലാസിന്…

Read More

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരിക്ക് പീഡനം; പിതാവടക്കം ഏഴ് പേർക്കെതിരെ വെളിപ്പെടുത്തൽ, മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട: പിതാവുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. മലയാലപ്പുഴയിലെ പത്താംക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ സഹപാഠികളോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ അദ്ധ്യാപകരാണ് ചൈൽഡ് ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാട്ടുകാരായ മൂന്നുപേർ പിടിയിലായെന്നാണ് വിവരം. പിതാവടക്കം വിദേശത്ത് കഴിയുന്ന രണ്ടുപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഒരാൾ പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിൽ…

Read More

12കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം രാജ്യംവിട്ടു; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ

റിഗ: ലണ്ടനിൽ സ്‌കൂൾ വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് കടന്നുകള‌ഞ്ഞ ലാത്വിയക്കാരൻ രണ്ട് വർഷത്തിന് ശേഷം പിടിയിൽ. 2024 ജൂണിൽ കോവെൻട്രിയിലെ റാഡ്ഫോർഡ് റോഡിലായിരുന്നു അപകടം. ഡോളാർസ് അലക്‌സാണ്ടേഴ്‌സ് (23) ആണ് 12കാരനായ കീറ്റൺ സ്ലേറ്ററെ ബിഎംഡബ്ല്യു കാറിടിച്ച് കൊലപ്പെടുത്തിയത്. ലണ്ടനിൽ അപകടമുണ്ടാക്കിയ ശേഷം രണ്ട് വർഷമായി ഒളിവിലായിരുന്ന ഡോളാർസ് അലക്‌സാണ്ടേഴ്‌സിനെ കഴിഞ്ഞ മാസമാണ് ലാത്വിയയിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌ പൊലീസ് കേസെടുത്തിരിക്കുന്നത്….

Read More

‘ഓപ്പറേഷൻ ഓണം’ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു

കോഴിക്കോട്: പാചകത്തിനായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്‌തു കലർന്ന വ്യാവസായിക എസൻസ് ചേർക്കുന്നതായി കണ്ടെത്തൽ. പിന്നാലെ കോഴിക്കോട് നല്ലളത്തുള്ള ഭക്ഷ്യനിർമാണ യൂണിറ്റായ ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. ‘ഓപ്പറേഷൻ ഓണം’ എന്ന പേരിലാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്. ബിരിയാണി, പായസം, ഹൽവ തുടങ്ങിയവയ്‌ക്ക് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തികളും നിർമിക്കാൻ ഉപയോഗിക്കുന്ന ഇൻഡസ്‌ട്രിയൽ ഗ്രേഡ് എസൻസാണ് ഇവർ ഉപയോഗിച്ചിരുന്നത്. വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതെന്ന് ലേബൽ ചെയ്‌ത എസൻസാണ്…

Read More

ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്കറിയാം

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രതിഷേധ മാർച്ചിനിടെ ഭീഷണി പ്രസംഗവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിയ്ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയായ വി കുഞ്ഞികൃഷ്ണന്റെ അനൂകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെയാണ് വിവാദപരാമർ‌ശം. ‘തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെന്നതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി ആകെ അങ്ങ് തീർന്നു പോയെന്ന് ആരും വിചാരിക്കണ്ട. ഒരു പീറ ഷെഡ് കൊണ്ട് പോയി കത്തിച്ചിട്ട് പത്രസമ്മേളനം നടത്തിയിട്ട് പറയുകയാണ് ഇത് ചെയ്തത് ടി ഐ…

Read More

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; തരുൺ തേജ്‌പാലിന് പത്ത് വർഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി

മുംബയ്: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്‌പാലിന് പത്ത് വ‌ർഷത്തെ കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. 2021ൽ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഗോവ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തരുൺ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതി വിധിക്കെതിരെ ഗോവൻ സർക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ…

Read More

യുവമോ‌ർച്ച മാ‌ർച്ചിൽ തിരുവനന്തപുരത്തും തൃശൂരും സംഘർഷം

പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകൾക്കും അനധികൃത നിയമനങ്ങൾക്കുമെതിരെ കേരളത്തിൽ യുവമോർച്ച നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. തിരുവനന്തപുരം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും ഓഫീസുകളിലേക്കും നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. [1, 2] സമരവും സംഘർഷവും പി.എസ്.സി പരീക്ഷാ തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കും എതിരെയാണ് പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തും തൃശൂരും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

Read More

പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി…

Read More

ഷമീറിൻ്റെ മുന്തിരി മധുരിക്കും

അലനല്ലൂർ ∙ ഇനി മുന്തിരിത്തോപ്പു കാണാൻ തമിഴ്നാട്ടിൽ പോകേണ്ടെന്നാണ് അമ്പലപ്പാറയിലെ പാറോക്കോട്ട് ഷമീർ പറയുന്നത്. കാരണം, ആരെയും ആകർഷിക്കുന്ന മുന്തിരിത്തോപ്പ് ഷമീറിന്റെ വീട്ടുമുറ്റത്തുതന്നെയുണ്ട്. മുറ്റം മുഴുവനായി പന്തലിച്ചുകിടക്കുന്ന വള്ളിയിൽ കുലകുലയായി തൂങ്ങിനിൽക്കുന്ന മുന്തിരി ആരും നോക്കിനിന്നുപോകും. പാകമായതുൾപ്പെടെ നാൽപതിലധികം കുലകൾ നിലവിലുണ്ട്. എട്ടു മാസം മുൻപാണു മുന്തിരിച്ചെടി നട്ടുപിടിപ്പിച്ചത്. കംബോഡിയൻ ഇനത്തിൽപെട്ട മുന്തിരിയിനത്തിനു ചെറുപുളിയോടുകൂടിയ മധുരമാണ്. ഒരു കുലയിൽ തന്നെ ഒട്ടേറെ മുന്തിരി ഉണ്ടെന്നതും ഭംഗിയുള്ള കാഴ്ചയാണ്. ഇതുകൂടാതെ, സ്വന്തമായി ബ‍ഡ് ചെയ്ത വിവിധ തരം മാവുകൾ,…

Read More