ഷമീറിൻ്റെ മുന്തിരി മധുരിക്കും

അലനല്ലൂർ ∙ ഇനി മുന്തിരിത്തോപ്പു കാണാൻ തമിഴ്നാട്ടിൽ പോകേണ്ടെന്നാണ് അമ്പലപ്പാറയിലെ പാറോക്കോട്ട് ഷമീർ പറയുന്നത്. കാരണം, ആരെയും ആകർഷിക്കുന്ന മുന്തിരിത്തോപ്പ് ഷമീറിന്റെ വീട്ടുമുറ്റത്തുതന്നെയുണ്ട്. മുറ്റം മുഴുവനായി പന്തലിച്ചുകിടക്കുന്ന വള്ളിയിൽ കുലകുലയായി തൂങ്ങിനിൽക്കുന്ന മുന്തിരി ആരും നോക്കിനിന്നുപോകും. പാകമായതുൾപ്പെടെ നാൽപതിലധികം കുലകൾ നിലവിലുണ്ട്.

എട്ടു മാസം മുൻപാണു മുന്തിരിച്ചെടി നട്ടുപിടിപ്പിച്ചത്. കംബോഡിയൻ ഇനത്തിൽപെട്ട മുന്തിരിയിനത്തിനു ചെറുപുളിയോടുകൂടിയ മധുരമാണ്. ഒരു കുലയിൽ തന്നെ ഒട്ടേറെ മുന്തിരി ഉണ്ടെന്നതും ഭംഗിയുള്ള കാഴ്ചയാണ്. ഇതുകൂടാതെ, സ്വന്തമായി ബ‍ഡ് ചെയ്ത വിവിധ തരം മാവുകൾ, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഒട്ടേറെ ഫലവൃക്ഷങ്ങൾ ഇവരുടെ വീട്ടുവളപ്പിലുണ്ട്. എല്ലാം ജൈവവളം ഉപയോഗിച്ചു വളർത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *