admin

മലപ്പുറത്തെ നൃത്താദ്ധ്യാപികയുടെ മരണം കൊലപാതകം; പ്രതി സ്റ്റേഷനിൽ കീഴടങ്ങി

തൃശൂർ: ചെറുതുരുത്തിയിൽ സ്‌ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം വേങ്ങര സ്വദേശിയായ നൃത്താദ്ധ്യാപിക ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നുച്ചയോടെയാണ് തൃശൂർ ചെറുതുരുത്തിയിലെ ‘ഹന്ന റെസിഡൻസി’ ഹോട്ടലിൽ ധനലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കീഴടങ്ങിയത്. വിഗീഷും ധനലക്ഷ്മിയും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. ധനലക്ഷ്മി വിവാഹിതയും…

Read More

മഴക്കാലത്ത് തൈര് കഴിക്കാറുണ്ടോ, ഓർക്കുക, പണി വരും

മഴക്കാലത്ത് പെട്ടെന്ന് അസുഖങ്ങൾ പിടിപ്പെടുന്നതിനാൽ ഭക്ഷണകാര്യങ്ങളിൽ പലരും പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. അത്തരത്തിൽ ഒന്നാണ് തൈരിന്റെ ഉപയോഗം കുറയ്ക്കുന്നത്. പണ്ടുമുതലെ പലരും തൈര്, മോര് പോലുള്ള ഉൽപന്നങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് ഒഴിവാക്കുന്നു. തണുത്ത കാലാവസ്ഥയിൽ തൈര് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് ശരിയാണോ? ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം നോക്കിയാലോ? തൈര് കഴിക്കുന്നത് ജലദോഷം പോലുള്ള അസുഖങ്ങൾക്ക് കാരണമാകില്ലെന്നും മറിച്ച് വൈറസുകളാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൈരും മോരും…

Read More

ഒന്നരക്കോടിയുടെ ഫെലോഷിപ്പ് നേടി ആൻ സണ്ണി; മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേട്ടത്തിൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി

തൃ​ശൂ​ർ: യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ഭി​മാ​ന സ്കോ​ള​ർ​ഷി​പ്പാ​യ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പി​ന് തൃ​ശ്ശൂ​ർ സ്വ​ദേ​ശി ആ​ൻ സ​ണ്ണി അ​ർ​ഹ​യാ​യി. ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ക്കു​ക. എ​ല്ലി​നെ ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​ത്തെ​നേ​രി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ​യോ​സി​റാ​മി​ക്കി​ലാ​ണ് ഗ​വേ​ഷ​ണം. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ‘റി​നോ​വേ​റ്റ്’ എ​ന്ന് പേ​രി​ട്ട ഈ ​പ്രോ​ജ​ക്ടി​ലെ മു​ഖ്യ ഗ​വേ​ഷ​ക​യാ​യി​ട്ടാ​കും ഈ ​കൊ​ച്ചു​മി​ടു​ക്കി ഇ​റ്റ​ലി​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്. വി.​ഐ.​ടി വെ​ല്ലൂ​രി​ൽ കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​മ്പോ​ൾ ചെ​യ്ത ബ​യോ സി​റാ​മി​ക് എ​ന്ന ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണ മേ​ഖ​ല​യു​ടെ…

Read More

യു.എസ് -ഇറാൻ സംഘർഷം: ഖത്തർ അമീർ ട്രംപുമായി ആശയവിനിമയം നടത്തി

ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യു.എസും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സുസ്ഥിരമായ നയതന്ത്ര പരിഹാരത്തിലെത്തുന്നതിനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ യു.എസ് പ്രസിഡന്റ് പ്രശംസിച്ചു. സംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെയും…

Read More

കാവേരി നദീജലതർക്കം; ‘ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് എന്റെ കടമ’ – പ്രിയങ്ക് ഖാർഗെ

ബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ ഉറച്ച നിലപാടിലാണെന്ന് വ്യക്തമാക്കി. തമിഴ്നാട് സ്വന്തം ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുപോലെ കർണാടക സർക്കാരിനും സ്വന്തം പൗരന്മാരുടെ അവകാശങ്ങളും ജല ആവശ്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഖാർഗെ പറഞ്ഞു. ഓരോ സംസ്ഥാന സർക്കാരും തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും കാവേരി വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് അവരുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും. തന്‍റെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഖാർഗെ…

Read More

ഒടുക്കം മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ് തലയൂരി ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രചരിച്ചതിനും, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിലും കമ്പനിയുടെ പ്ളാറ്റ്‌ഫോമുകളിലെ പോരായ്‌മകൾക്കും ക്ഷമാപണം നടത്തി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കേന്ദ്ര സർക്കാരുമായുള്ള ഉന്നതതല യോഗത്തിനിടെയായിരുന്നു ക്ഷമാപണം നടത്തിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല. പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്തങ്ങൾ, ഉള്ളടക്കളുടെ നിയന്ത്രണം, ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ചാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ രണ്ട് ദിവസത്തെ യോഗം നടന്നത്….

Read More

25 പവനും ഹാർഡ് ഡിസ്കും കവർന്ന കണ്ണപ്പൻ രതീഷ് അറസ്റ്റിൽ

കൊല്ലം: പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവനും 40000 രൂപയും സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ച പ്രതി പിടിയിൽ. കേസിൽ കണ്ണപ്പൻ എന്ന് വിളിക്കപ്പെടുന്ന ചിറയിൻകീഴ് മാമം പ്ലാക്കോട്ട് കോണം ചരുവിള വീട്ടിൽ രതീഷാണ് (29) പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മോഷണം, ഭവനഭേദനം ഉൾപ്പടെ അൻപതോളം കേസുകളിൽ പ്രതിയാണ് രതീഷ്. കഴിഞ്ഞ ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. കടയ്ക്കൽ ഇട്ടിവ ഫിൽ ഗിരിയിൽ അയനിൽ വീട്ടിൽ സലീന ബീവിയുടെ…

Read More

14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

കാസർകോട്: പോക്‌സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ. കാസർകോട് 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മയ്യിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. സ്‌നേഹയ്‌ക്കെതിരെ നേരത്തെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.   14കാരിയെ 25കാരിയായ സ്‌നേഹ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 14കാരിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ. ഒരു വർഷത്തോളം സ്‌നേഹ കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ്…

Read More

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം: കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നിർദേശം. എന്നാൽ ഫോറൻസിക് പരിശോധന വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം കോടതി തള്ളി.   മേയ് 21നാണ് രണ്ടാനച്ഛനും കേസിലെ പ്രതിയുമായ അഷ്കറിന്റെ ക്രൂരപീഡനത്തെ തുടർന്ന് ഒന്നരവയസുകാരൻ അർഷിദ് മരിച്ചത്. തുടക്കത്തിൽ ചോറ്…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഇന്ന് അവരിപ്പിച്ച സി ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്ജറ്റിലാണ് പ്രഖ്യാപനം. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി എൻ മേരി വിൽസൺ വ്യക്തമാക്കി.   അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ നിന്ന് കൂടുതൽ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബഡ്ജറ്റിൽ…

Read More