admin

രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും, മഴക്കെടുതിയിൽ നശിച്ച കടകൾക്കും ധനസഹായം

തിരുവനന്തപുരം: കല്ലിയൂർ സ്വദേശി രാജേഷിന്റെ വിയോഗം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജേഷിന്റെ വീടുപണി പൂർത്തിയാക്കി നൽകാനും തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു.   ‘മഴക്കെടുതിയിൽ ഇതുവരെ മരണം 26 ആയി. നാലുപേരെ കാണാതായി. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 67.44 കോടിയുടെ കൃഷിനാശമുണ്ടായി. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ നൽകും. പൂർണമായി വീട് തകർന്നവർക്ക് ആറ്…

Read More

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പുതുക്കാട് ∙ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. മകളെ യാത്രയാക്കാനെത്തിയ സിന്ധു സ്‌കൂട്ടറിനടുത്തേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. പാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. പുതുക്കാട് ഡിപ്പോയിൽ നിന്നു ചാലക്കുടിയിലേക്കു പോകാൻ വാഹനം എടുത്തതിനു പിന്നാലെയാണ് അപകടം. അപകടസമയത്ത് ഡ്രൈവർ സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു….

Read More

പത്തനംതിട്ടയിലെത്താൻ വൈകിയില്ല; സിപിഎം ആരോപണങ്ങൾ അടിസ്ഥാന രഹിതം

പത്തനംതിട്ട∙ മഴക്കെടുതി വിലയിരുത്തുന്നതിനു ജില്ലയിലെത്താൻ താൻ വൈകിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുമായും എംഎൽഎമാരുമായും ഉദ്യോഗസ്ഥരുമായും താൻ ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചു. ഏത് ക്യാംപിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും പരിഹരിക്കും. അത് സിപിഎമ്മുകാർ പറഞ്ഞാലും പരിഹരിക്കും. 150ന് മുകളിൽ ആളുകൾ ഉള്ള ക്യാംപ് രണ്ടാക്കും. അതിഥി തൊഴിലാളികളെ കോൺട്രാക്ടർമാർ സഹായിക്കാതെ ക്യാംപുകളിലേക്ക് വിടുന്നുണ്ട്. അവർക്കായി പ്രത്യേക ഭക്ഷണം തയാറാക്കും. എത്ര രൂപ വേണമെങ്കിലും ചെലവാക്കാൻ അനുവാദം…

Read More

കോട്ടയത്തെ മുക്കുന്ന കടൽത്തിരമാലകൾ; ഇന്നു മുതൽ തിരകളുടെ ഉയരം കുറയും

കോട്ടയം ∙ കടലിൽ ജലനിരപ്പ് ഉയർന്നു നിന്ന അതേ സമയത്തു കിഴക്കൻ മേഖലയിലെ ഉരുൾപൊട്ടൽ. കോട്ടയത്തെ മുക്കിയ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം അതാണ്. വേമ്പനാട് കായൽ വഴി കടലിലേക്കുള്ള നീരൊഴുക്കിനു വേഗമില്ലാത്തതാണു മീനച്ചിലാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ തടസ്സമാകുന്നത്. ഈ പ്രതിഭാസം പാലാ മുതൽ വെള്ളം ഒഴുകുന്നതു താമസിപ്പിക്കുന്നു.ജൂലൈ 29ന് വെളുത്തവാവായിരുന്നു. അന്നു മുതൽ 6 ദിവസം വേലിയേറ്റം കാരണം കടലിൽ തിരമാലകൾക്ക് 1.8 മീറ്റർ വരെ ഉയരമുണ്ടായിരുന്നു. ഇതു കായലിൽനിന്നു വെള്ളം ഒഴുകിയിറങ്ങുന്നതിന്റെ വേഗം കുറച്ചു. വേലിയിറക്ക…

Read More

പെരുമഴ: പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ആഗസ്റ്റ് അഞ്ച്) ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷൽ ക്ലാസ്സുകൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്…

Read More

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ ഇവിടെയുണ്ട്

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന് അറിയപ്പെടുന്നത് നീലഗിരി മൗണ്ടയിൻ റെയിൽവേ ആണ്. മേട്ടുപ്പാളയം മുതൽ ഊട്ടി വരെ മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള നീലഗിരി മൗണ്ടൻ റെയിൽവേ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഈ ട്രെയിൻ ഏകദേശം അഞ്ച് മണിക്കൂർ എടുത്താണ് 46 കിലോമീറ്റർ യാത്ര പൂർത്തിയാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് ഇത്ര വേഗത കുറവ്…

Read More

കഴുത്തിലെയും തലയിലെയും കാൻസർ; 30 സെക്കന്റ് മതി, തിരിച്ചറിയാം

കഴുത്തിലെയും തലയിലെയും കാൻസറും വായിലെ കാൻസറും എല്ലാം പലപ്പോഴും തിരിച്ചറിയാൻ ഏറെ വൈകും. പ്രാരംഭലക്ഷണങ്ങളെ അവഗണിക്കുന്നതു മൂലമാണ് രോഗനിർണയം വൈകുന്നത്. ഈ കാൻസറുകൾ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നതായതുകൊണ്ടുതന്നെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഏറെ ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയാൻ ഒരു മുപ്പതു സെക്കന്റ് കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം പരിശോധന നടത്തിയാൽ മതിയാകും. ഒരുങ്ങാൻ മാത്രം കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നവരാണ് മിക്കവരും.വായ, നാക്ക്, കഴുത്ത് ഇവയൊക്കെ പരിശോധിക്കുന്നവർ വളരെ കുറവാണ്. കഴുത്തിനെയും തലയെയും ബാധിക്കുന്ന…

Read More

അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

കൽപറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏ‍ർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാനത്ത് നിന്നു ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മഴക്കെടുതിയിൽ 25 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ആഗസ്റ്റ് അഞ്ച്) ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷൽ ക്ലാസ്സുകൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും…

Read More

ഉത്തരേന്ത്യയും വെള്ളത്തിൽ; മേഘാലയയിലും അരുണാചലിലും റെഡ് അലേർട്ട്, അസമിൽ അതിതീവ്രമഴ

ന്യൂഡൽഹി: രാജ്യത്താകെ മഴക്കെടുതി രൂക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലവർഷം കനക്കുന്നു. മേഘാലയയിലും അരുണാചൽ പ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അസമിൽ വരും മണിക്കൂറുകളിൽ അതിശക്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ശക്തമായ മഴ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ വെള്ളക്കെട്ടില്ലാത്ത പ്രദേശത്തിലെ ജനങ്ങളും പരമാവധി യാത്രകൾ ഒഴിവാക്കാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് പ്രധാന നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലുള്ളവരെ…

Read More