admin

ഡെങ്കിയേക്കാൾ വില്ലൻ വ്യാജ കൊതുകുതിരികൾ

മിക്ക വീടുകളിലെയും പ്രധാന ശല്യക്കാരാണ് കൊതുകുകൾ. മലേറിയ, ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പരത്തുന്നതിനാൽ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി സാധാരണ ഉപയോഗിക്കുന്നത് കൊതുകുതിരികളാണ്. വിപണിയിൽ പലനിറത്തിലും മണത്തിലുമുള്ള കൊതുകുതിരികൾ ലഭ്യമാണ്. എന്നാൽ ഇത്തരം വ്യാജ കൊതുകുതിരികൾ ഡെങ്കിയേക്കാൾ മാരകമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഡോക്ടർ‌മാർ.   ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം കൊതുകുതിരികളും യാതൊരുവിധ സർക്കാർ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാത്തവയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളേക്കാൾ വേഗത്തിൽ ഇവ മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നും…

Read More

മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം. ദയയുടെ പുതിയ ട്രാൻസിഷൻ വീഡിയോയ്ക്കെതിരെയായിരുന്നു വിമർശനം. ഒരു മകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ എന്നും വ്ലോഗർ മഞ്ജു പിള്ളയോടായി ചോദിച്ചിരുന്നു.   ‘മകളെ കയറൂരി വിട്ടിരിക്കുകയാണോ, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണിപറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ…

Read More

തൃണമൂലിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്‌മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ…

Read More

ജീവിതം തന്നെ മാറ്റുന്ന പ്ലാസ്റ്റിക് സർജറി

പ്ലാസ്റ്റിക് സർജറി’ എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് സൗന്ദര്യവർധക ശസ്ത്രക്രിയകളാണ്. എന്നാൽ അത് മാത്രമല്ല, മനുഷ്യജീവിതത്തെ തന്നെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുന്ന വിപുലമായ ഒരു ശസ്ത്രക്രിയാ ശാഖയാണ് ഇത്. ‘പ്ലാസ്റ്റിക്’ എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ “Plastikos” എന്ന പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്. അതിന്റെ അർത്ഥം ‘രൂപം നൽകുക’ എന്നതാണ്. അതായത് അപകടങ്ങളിലൂടെയോ ജന്മനാ ഉള്ള വൈകല്യങ്ങളിലൂടെയോ രൂപം നഷ്‌ടപ്പെട്ട ശരീരാവയങ്ങളെ അതിന്റെ ആകൃതി മാത്രമല്ല പ്രവർത്തനവും പുനർനിർമിച്ച് ആ വ്യക്തിക്ക് ആത്മവിശ്വാസവും…

Read More

മൈതാനത്ത് നടക്കുന്ന മെസ്സി, 39-ാം വയസ്സിലും ഇതെങ്ങനെ സാധിക്കുന്നു

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ബൂട്ടു കെട്ടിയിറങ്ങുമ്പോൾ, സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ഒരു കാര്യം മനസ്സിലാകും – മത്സരത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം വെറുതെ നടക്കുകയോ, അല്ലെങ്കിൽ എങ്ങോട്ടോ നോക്കി നിൽക്കുകയോ മാത്രമാണ് ചെയ്യുന്നത്! ലോകകപ്പിൽ മെസ്സിയുടെ കളിശൈലിയെക്കുറിച്ച് പ്രമുഖ സ്പോർട്സ് മാധ്യമമായ ‘ദി അത്‌ലറ്റിക്’ പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. മത്സരങ്ങളിൽ മെസ്സിയുടെ ആകെ ചലനങ്ങളുടെ 63 ശതമാനവും വെറും നടത്തമാണ്. മറ്റൊരു 25…

Read More

നായകസങ്കൽപ്പങ്ങളെ പുനർനിർവചിച്ച മീശപിരി; വിൻസന്റ് ഗോമസിന്റെ മീശപിരിയല്ല നീലകണ്ഠന്റെ

എസ്.ഡി. കോളജിൽ പ്രീ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്ന കാലത്ത് അയലത്തെ  റേഡിയോയിൽ സ്ഥിരമായി കേട്ടിരുന്ന ഒരു സിനിമാപരസ്യമുണ്ട്- “രാജുമോൻ  ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണ്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്.” അതിനെ തുടർന്നുള്ള കിടിലൻ ഡയലോഗ് പിൽക്കാലത്തെ സകലമാന മാസ് സിനിമകൾക്കും മാതൃകയായി. ‘യെസ് അയാം എ പ്രിൻസ്, അധോലോകങ്ങളുടെ രാജകുമാരൻ’,  ‘മൈ ഫോൺ നമ്പർ ഈസ് ഡബിൾ റ്റു ഡബിൾ ഫൈവ്’, ‘മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും’ എന്നിങ്ങനെ ‘രാജാവിന്റെ മകനെ’…

Read More

മരം മുറിച്ചു കൊണ്ടുപോകാൻ തോട് നികത്തി റോഡ് നിർമിച്ചതായി പരാതി

വിതുര ∙ വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കൊണ്ടു പോകാനായി വനംവകുപ്പ് തോട് നികത്തി റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് സംഭവം. വനത്തിൽ നിന്നും മുറിച്ച മരത്തടികൾ പുറത്തേക്ക് എത്തിക്കുന്നതിനായി മണ്ണും തടികളും നിരത്തി തോട് നികത്തിയാണ് താൽക്കാലിക റോഡ് നിർമിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന തോടാണ് പൂർണമായും നികത്തിയത്. ഒരു മാസത്തിനുള്ളിൽ മരം മുറി പൂർത്തിയാക്കണമെന്ന കരാറുണ്ടെങ്കിലും ഇതിനായി സ്വീകരിച്ച നടപടി പ്രദേശത്തിന്റെ പ്രകൃതി സമത്വത്തെയും ജന ജീവിതത്തെയും…

Read More

ഇംഗ്ലണ്ട് ഗോൾ കീപ്പറുടെ കുപ്പിയിൽ പേരു കണ്ട് അന്തംവിട്ട് മെസ്സി

അറ്റ്‌ലാന്റ ∙ ഫിഫ ലോകകപ്പിലെ അർജന്റീന ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം അവസാനിച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോഡിന്റെ വെള്ളക്കുപ്പിയിലെ എഴുത്തുകൾ. അർജന്റീന കളിക്കാരിൽ പെനൽറ്റി എടുക്കുന്നവരുടെ പേരും ഓരോരുത്തരും കിക്ക് എടുക്കുമ്പോൾ ഗോൾ കീപ്പർ എങ്ങോട്ട് ഡൈവ് ചെയ്യണം എന്നതിന്റെ സൂചനയുമാണ് കുപ്പിയിൽ എഴുതി ഒട്ടിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അർജന്റീന ഇംഗ്ലണ്ട് മത്സരത്തിന് ശേഷം ലയണൽ മെസ്സി ഈ കുപ്പിയിൽ എഴുതിയത് വായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുപ്പിയും…

Read More

അമേരിക്കയിൽ സൈക്ലോസ്പോറ വ്യാപിക്കുന്നു

അമേരിക്കയിൽ സൈക്ലോസ്പോറ എന്ന കുടൽ‍ രോഗം വ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. സൈക്ലോസ്പോറ കയെറ്റനെൻസിസ് എന്ന പാരസൈറ്റിലൂടെ പകരുന്ന രോഗമാണിത്. 34 സംസ്ഥാനങ്ങളിലായി ഏകദേശം 7,000 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നുവെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കി. അമേരിക്കയിലെ മുപ്പത് സംസ്ഥാനങ്ങളിൽ രോഗം പടരുന്നതായാണ് സിഡിസി കണക്കുകൾ വ്യക്തമാക്കുന്നത്. 501 മുതൽ 900 കേസുകളോടെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മിഷിഗണിലാണ്. ന്യൂയോർക്ക്, നോർത്ത് കരോലിന, ഇന്ത്യാന, കെന്റക്കി, ന്യൂജഴ്സി,…

Read More

45% ഡിമെൻഷ്യയും പ്രതിരോധിക്കാവുന്നവ

നാൽപ്പത്തിയഞ്ചു ശതമാനം ഡിമെൻഷ്യയും പ്രതിരോധിക്കാവുന്നതോ വൈകിപ്പിക്കാവുന്നതാണോ ആണെന്ന് ലോകാരോഗ്യസംഘടന. ഡിമെൻഷ്യക്ക് പരിഹാരമില്ലെങ്കിലും അപകടസാധ്യതാ ഘടകങ്ങളിൽ മാറ്റംവരുത്തുന്നതിലൂടെ ഡിമെൻഷ്യ സാധ്യത കുറയ്ക്കാനാവുമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. പുകയില, മദ്യപാനം, സാമൂഹിക ഒറ്റപ്പെടൽ, വ്യായാമം ഇല്ലാതിരിക്കൽ, വായുമലിനീകരണം തുടങ്ങിയവ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ഡിമെൻഷ്യ സാധ്യതയും കുറയ്ക്കാനാവുമെന്നാണ് കണ്ടെത്തൽ. വരും ദശകങ്ങളിൽ ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിനായി അവബോധവും ഇടപെടലും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ലോകാരോഗ്യസംഘടന പറയുന്നു. 65 വയസ്സിന് ശേഷം…

Read More