admin

വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായി

കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായി. റോഡിലൂടെ നടന്നുപോകുകയായിരുന്ന പൂളപ്പറമ്പ് സ്വദേശി ദേവകിയമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ച കേസില്‍ ചേവായൂര്‍ സ്വദേശി വില്ലിക്കാട് ഷനൂപ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതി മാലപൊട്ടിച്ചത്. ചാത്തമംഗലത്തിന് സമീപമാണ് കൃത്യം നടന്നത്. ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു ദേവകിയമ്മ. ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി ദേവകിയമ്മയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്ത ശേഷം കുറച്ചുദൂരം മുന്നിലേക്ക് സഞ്ചരിച്ച് തിരിച്ചെത്തി…

Read More

സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ അസഭ്യവർഷം, ഫയൽ വലിച്ചെറിഞ്ഞ് സ്വന്തമായി ഉത്തരവിട്ട് ഹർജിക്കാരൻ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ അസഭ്യവർഷവുമായി ഹർജിക്കാരൻ. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാടകീയ രംഗങ്ങൾക്കാണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരൻ ജ‌ഡ്ജിമാർക്കെതിരെ തിരിഞ്ഞത്. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഹർജിക്കാരന്റെ സിനിമയെ വെല്ലുന്ന പ്രകടനം അരങ്ങേറിയത്. വാദം കേൾക്കാനിരുന്ന ബെഞ്ചിന് നേരെ ഹർജിക്കാരൻ കേസ് ഫയൽ വലിച്ചെറിയുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്യുകയായിരുന്നു. നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ…

Read More

അയ്യപ്പന് പബ്ലിസിറ്റി വേണ്ട, ഇനി സംഗമമില്ല’, ശബരിമലയിൽ വൻ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം മുതൽ ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ഇനി മുതൽ ‘അയ്യപ്പ സംഗമം’ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.സന്നിധാനത്തെ 550 മുറികൾ ഇനി മുതൽ ഭക്തർക്കായി ഓൺലൈൻ വഴി ലഭ്യമാക്കും. മുൻപ് ഇത്…

Read More

നാല് ദിവസത്തെ തിരച്ചിലിന് വിരാമം; ചാലിയാറിൽ കാണാതായ യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി

മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക് (33) ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ, നാലു ദിവസത്തെ വ്യാപക തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ഇന്ന് എടവണ്ണ ഭാഗത്തുനിന്നാണ് അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഗായകൻ കൂടിയായ യാഷിക്കിന്റെ വിയോഗവാർത്ത നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മരം…

Read More

ആഭ്യന്തര മന്ത്രിക്കെതിരെ കമന്റിട്ടതിന് കേസ്

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ട ആർ.എസ്.എസ് പ്രവർത്തകനെതിരെ ഹരിപ്പാട് പൊലീസ് സ്വമേധയ കേസെടുത്തു. മണ്ണാറശാല നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് കേസ്. കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്തുന്നതാണെന്ന് എഫ്‌.ഐ.ആറിലുണ്ട്. അനിൽകുമാറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു. ക്രിമിനൽ കേസ് പ്രതിയായ കിഷോർ ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട ചിത്രം സഹിതമായിരുന്നു അനിൽകുമാർ ഫേസ്ബുക്കിൽ കമന്റിട്ടത്.

Read More

തിരുവല്ലത്തെ വാഹനാപകടത്തിൽ വഴിത്തിരിവ്; ബൈക്ക് നിയന്ത്രണം വിട്ടതല്ല, പിന്നിലിടിച്ച കാർ കണ്ടെത്താൻ ശ്രമം

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണംവിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ജീവനക്കാർ സഞ്ചരിച്ച ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. ഈ കാർ പിന്നീട് നിർത്താതെ കടന്നുകളയുകയായിരുന്നു. പൊലീസിന് തോന്നിയ സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. മലയിൻകീഴ് സ്വദേശിയായ വിപിനാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല…

Read More

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹംകൂടി കണ്ടെടുത്തു, ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നുകണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനുണ്ടായിരുന്നു. കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുചൈത് എന്നിവരെയാണ് കണ്ടെത്താനുണ്ടായിരുന്നത്. ഇന്ന് ലഭിച്ച മൃതദേഹം ഇതിൽ ഒരാളുടെ മൃതദേഹമാണ്…

Read More

സിപിഎമ്മിൽ ‘ബി’ ടീം, ലക്ഷ്യം പുതിയ ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റം രാഷ്ട്രീയ വിവാദമാക്കി വി.ഡി. സതീശൻ സർക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജൻ തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇപിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് വലിയ ഗുണമാണ് ഉണ്ടാക്കിയത്. എന്നാൽ ഇപ്പോഴിതാ വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഭിന്നാഭിപ്രായം ഉടലെടുത്തെന്ന അഭ്യൂഹം ശക്തമാവുകയാണ്. രാഗേഷ് പറഞ്ഞതിൽ…

Read More

കീഴ്ത്തളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊടുങ്ങല്ലൂർ: ദിവസേന നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളും കടന്നുപോകുന്ന കീഴ്ത്തളി ജംഗ്ഷൻ ശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാതെ ശ്വാസംമുട്ടുന്നു. വാഹനത്തിരക്കും സിഗ്‌നൽ സംവിധാനങ്ങളുടെ അഭാവവും മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും മുതിർന്നവരുമടക്കമുള്ള കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ, അക്ഷയ കേന്ദ്രം, ആശുപത്രി, പ്രമുഖ ക്ഷേത്രങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ താലൂക്കിലെ തന്നെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നാണ് കീഴ്ത്തളി ജംഗ്ഷൻ. വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ട് പ്രധാന റോഡുകൾ ചേരുന്ന ഈ…

Read More

വേണം,കേരള കലാമണ്ഡലത്തിന് മാറ്റം

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ താത്കാലിക അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ തർക്കവും വാക്കേറ്റവും. സർക്കാർ മാറുന്നതിനനുസരിച്ച് കലാമണ്ഡത്തിന്റെ പ്രവർത്തനശൈലിയും മാറുന്ന രീതി എല്ലാകാലങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ പുതിയ സർക്കാർ വന്നിട്ടും കലാമണ്ഡത്തിന്റെ ഭരണസമിതി മാറാത്തതിലുള്ള പ്രതിഷേധമാണ് ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. കലാമണ്ഡലം ഭരണസമിതിയുടെ തീരുമാനങ്ങളെ അടിമുടി എതിർക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലം കലാമണ്ഡലത്തിൽ താത്കാലികമായി നിയമിച്ചതെല്ലാം ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളാണെന്നും ഭരണം മാറിയതോടെ അത്തരം ആളുകളെ ഇനി നിയമിക്കാൻ കഴിയില്ലെന്ന താക്കീതുമായാണ്…

Read More