ആഭ്യന്തര മന്ത്രിക്കെതിരെ കമന്റിട്ടതിന് കേസ്

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ട ആർ.എസ്.എസ് പ്രവർത്തകനെതിരെ ഹരിപ്പാട് പൊലീസ് സ്വമേധയ കേസെടുത്തു. മണ്ണാറശാല നന്ദഗോകുലം വീട്ടിൽ അനിൽകുമാറിനെതിരെയാണ് കേസ്. കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനി വരുത്തുന്നതാണെന്ന് എഫ്‌.ഐ.ആറിലുണ്ട്. അനിൽകുമാറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു. ക്രിമിനൽ കേസ് പ്രതിയായ കിഷോർ ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട ചിത്രം സഹിതമായിരുന്നു അനിൽകുമാർ ഫേസ്ബുക്കിൽ കമന്റിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *