‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണില്ല’ സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കാലാവധി തീര്‍ന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ജനാധിപത്യപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പിന്തുണ നല്‍കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞ 12 പേര്‍ നിലവിലെ കമ്മിറ്റിക്കാരല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന് ആര്‍ക്കും ജനറല്‍ സെക്രട്ടറിയെ തള്ളിക്കളയാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം….