വി ഡി സതീശന്‍ അഹങ്കാരി;സുകുമാരന്‍ നായര്‍

  • ‘പണ്ട് എന്നെക്കാണാന്‍ കാത്തുനിന്ന ആളാണ്, ഇപ്പോള്‍ തിണ്ണനിരങ്ങാന്‍ പോകില്ലെന്ന് പറയുന്നു’

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ബഡ്ജറ്റ് സമ്മേളനം നടത്തുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമര്‍ശനം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന് സതീശന്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
‘സതീശന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കും. മുഖ്യമന്ത്രിയെ കാണാന്‍ രണ്ടുതവണ അനുമതി തേടിയിട്ടും നല്‍കിയില്ല. സതീശന്‍ അഹങ്കാരിയാണ്. പണ്ട് പലതവണ എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്നെ കാണാന്‍ കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന് പറഞ്ഞത്’ – സുകുമാരന്‍ നായര്‍ പറഞ്ഞു. മുമ്പും വി ഡി സതീശനെതിരെ സുകുമാരന്‍ നായര്‍ കടുത്ത പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *