പ്രധാനമന്ത്രിയുടെ സന്ദേശം രണ്ടാമതൊരു ജീവിതം നൽകിയതിന് തുല്യം’; പ്രകോപനത്തിന് ഇരയായതാണെന്ന് 15-കാരി

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ 15 വയസ്സുകാരി, പ്രധാനമന്ത്രി തനിക്ക് മാപ്പ് നൽകിയതിൽ പ്രതികരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദേശം തനിക്ക് ‘രണ്ടാമതൊരു ജീവിതം’ നൽകിയതിന് തുല്യമാണെന്ന് പെൺകുട്ടി പറഞ്ഞു. മാപ്പ് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ പ്രകോപനത്തിന് ഇരയായാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നും അവൾ വെളിപ്പെടുത്തി. താൻ പറഞ്ഞത് വളരെ വലിയ തെറ്റാണ്. തനിക്ക് നേരെ ഭീഷണികൾ ഉയരുന്നുണ്ടെന്നും തനിക്കെതിരെയുള്ള പോലീസ്…

Read More

ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച് വിഷപ്പുക ശ്വസിച്ചു; പുണെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പുണെ: പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന്  പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു….

Read More

മഴ ശക്തം; ഒമ്പത് ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ ഒമ്പത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട,​ കണ്ണൂർ,​ കാസർകോട്,​ കോഴിക്കോട്,​ വയനാട്,​ മലപ്പുറം,​ തൃശൂർ,​കോട്ടയം ,​ ഇടുക്കി ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ ,​ കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്,​ ചെങ്ങമന്നൂർ,​ കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ,​ അങ്കണവാടികൾ,​ ട്യൂഷൻ സെന്ററുതൾ തുടങ്ങിയവ…

Read More

രണ്ട് പഴത്തിന്റെ വില 35 ലക്ഷം രൂപ; ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര പഴം

പഴങ്ങൾ ജപ്പാനിൽ ആഡംബരത്തിന്റെ പ്രതീകം കൂടിയാണ്. വിലപിടിപ്പുള്ള വിവിധതരം പഴങ്ങൾ ജപ്പാനിൽ കാണാം. അവ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകുന്ന രീതിയുമുണ്ട്. ഇത്തരത്തിൽ ജപ്പാനിലെ പ്രീമിയം പഴങ്ങളിലെ രാജാവാണ് ‘യുബാരി കിംഗ് മെലൺ’. മേയ് അവസാനം രണ്ട് യുബാരി മെലൺ അടങ്ങിയ ബോക്സ് വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് അറിയാമോ? 35,14,690 രൂപ (58,00,000 ജാപ്പനീസ് യെൻ) ഈ സീസണിലെ ആദ്യ ലേലമായിരുന്നു. ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര പഴങ്ങളിൽ ഒന്നാണ് യുബാരി മെലൺ.   രണ്ട് വ്യത്യസ്ത പ്രീമിയം…

Read More

സംസ്ഥാനത്ത് മഴ ശക്തം; തിങ്കളാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,​ പത്തനംതിട്ട ജില്ലകളിലാണ് നാളെ (ഓഗസ്റ്റ് 3 )​ അവധി. അങ്കണവാടികൾ,​ മതപഠന ക്ലാസുകൾ,​ ട്യൂഷൻ സെന്ററുകൾ,​ സ്പെഷ്യൽ ക്ലാസുകൾ,​ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.   അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്….

Read More

കെട്ടിപ്പിടിച്ച വിദ്യാർഥിയുടെ തലയിൽ തലോടി ചാക്കോച്ചൻ

നടൻ കുഞ്ചാക്കോ ബോബനോടുള്ള ഒരു സ്കൂൾ കുട്ടിയുടെ ഹൃദ്യമായ സ്നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സ്നേഹനിർഭരമായ നിമിഷങ്ങൾ അരങ്ങേറിയത്. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. നിറഞ്ഞ ചിരിയോടെ കുട്ടിയെ സ്വീകരിക്കുന്ന കുഞ്ചാക്കോ ബോബനെയും വിഡിയോയിൽ കാണാം. ലിയോ തേർട്ടീന്ത് സ്കൂളിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി കുഞ്ചാക്കോ ബോബന് റോസാപ്പൂ സമ്മാനിച്ചു….

Read More

ഇഞ്ചി മാസങ്ങളോളം കേടുകൂടാതെ ഇരിക്കും

മലയാളികളുടെ അടുക്കളയിൽ ഇഞ്ചിയില്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. രാവിലത്തെ ചായയിലായാലും, ബിരിയാണിയോ കറികളോ ഒക്കെ വക്കുമ്പോഴായാലും ഒരല്പം ഇഞ്ചി ചേർത്തില്ലെങ്കിൽ നമുക്ക് ഒരു തൃപ്തി കിട്ടില്ല. പക്ഷെ ഇത് തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക എന്നത് പലർക്കും വലിയൊരു ബുദ്ധിമുട്ടാണ്. നാരുകൾ കുടുങ്ങി ഒരുപാട് ഇഞ്ചി ഗ്രേറ്ററിൽ തന്നെ വെറുതെ കളയേണ്ടി വരും. ഇതിനൊരു കിടിലൻ പരിഹാരമാണ് ഇപ്പോൾ ഭക്ഷണപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഷെഫ് യുവെറ്റ് ഫ്ലവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ ചെറിയ സൂത്രം അറിഞ്ഞാൽ പിന്നെ ആരും…

Read More

4 ലക്ഷം രൂപയുടെ ലക്ഷ്വറി കേക്കിന്റെ രഹസ്യം

മധുരം അധികം ഇഷ്ടമില്ലാത്തവർക്കും ധൈര്യമായി കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡെസേർട്ടാണ് ചീസ് കേക്കുകൾ. നാവിൽ വച്ചാൽ അലിഞ്ഞുപോകുന്ന ക്രീമി രൂപവും അതിമനോഹരമായ രുചിയുമാണ് ചീസ് കേക്കുകളെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ഈ രുചിക്കപ്പുറം ലോകത്തെ അമ്പരപ്പിച്ച ചില ചീസ് കേക്ക് റെക്കോർഡുകൾ കൂടിയുണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള അത്തരം ചില കൗതുകകരമായ ലോക റെക്കോർഡുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കേക്ക് മുതൽ ആയിരക്കണക്കിന് കിലോ ഭാരമുള്ള ഭീമൻ കേക്ക് വരെ ഈ കൂട്ടത്തിലുണ്ട്….

Read More

വേദന സംഹാരി ഒഴിവാക്കുക, ബാധിക്കുന്നത് വൃക്കയെ

നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന അവയവമാണ് വൃക്കകൾ. ദിവസവും ഏതാണ്ട് 50 ഗാലൻ അതായത് ഏകദേശം 180 ലീറ്റർ രക്തവുമാണ് അത് അരിക്കുന്നത്. കൂടാതെ പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുകയും ധാതുലവണങ്ങളുടെ സന്തുലനം നിലനിർത്തുകയും ചെയ്യുന്നു. അതോടൊപ്പം രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനത്തിനും വൃക്കകൾ സഹായിക്കുന്നു. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകും മുൻപ് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാം. ക്രോണിക് കിഡ്നി ഡിസീസിനെ അതുകൊണ്ടുതന്നെ ‘നിശബ്ദ രോഗം’ എന്നാണ് വിളിക്കുന്നത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ…

Read More

മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’; പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന് നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയിലാണ് തെസ്നി ഖാൻ തന്റെ അഭിപ്രായം കമന്റായി രേഖപ്പെടുത്തിയത്. ഐശ്വര്യയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ടാണ് തെസ്നി ഖാന്റെ കമന്റ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന, സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരണമെന്ന് താരം കമന്റായി കുറിച്ചു. തെസ്നി ഖാൻ കുറിച്ച കമന്റിന്റെ പൂർണരൂപം: ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല….

Read More