ബംഗാൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെത്തി,പിടിയിലായി

കൊൽക്കത്ത: ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും സ്പെഷ്യൽ ടാക്സ് ഫോഴ്സിന്റെ(എസ്ടിഎഫ്) കണ്ടെത്തൽ. പൊലീസ് യൂണിഫോം ധരിച്ച് ജന്തർമന്ദറിലെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും അവിടെ കലാപം ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും എസ്‌ടിഎഫ് പറഞ്ഞു. രണ്ടുദിവസം മുൻപാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡൽ ബംഗാളിൽ നിന്ന് പിടിയിലായത്. തുടർന്ന് എസ്ടിഎഫ് കസ്റ്റഡിയിലെടുത്ത…

Read More

നീറ്റ് പരീക്ഷ അടിമുടി മാറും; ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന നിരവധി മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. വീടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ , പരീക്ഷ എഴുതേണ്ട സ്ഥലത്തെക്കുറിച്ച് നേരത്തേ അറിയിപ്പ്, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം എന്നിവയാണ് സുപ്രധാന മാറ്റങ്ങൾ. ഇതിനൊപ്പം പരീക്ഷയുടെ സുതാര്യവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നവരുടെ മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് 30നാണ്…

Read More

റാന്നിയി വെള്ളപ്പൊക്കം മനപൂർവ്വം, സർക്കാർ തലത്തിൽ ഏകോപനമില്ല

പത്തനംതിട്ട: മഴക്കെടുതിയെ നേരിടുന്നതിൽ സർക്കാർ തലത്തിൽ ഏകോപനമില്ലെന്ന രൂക്ഷവിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. റാന്നിയിലേത് സർ‌ക്കാർ സ്പോൺസേ‌ഡ് വെള്ളപ്പൊക്കമാണെന്നും വ്യാപാരികൾക്ക് സംഭവിച്ച നഷ്ടത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമുന്നറിയിപ്പും ഇല്ലാതെയാണ് അണക്കെട്ട് തുറന്നതെന്നും അതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനങ്ങളും യുഡിഎഫ് സ‌ർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

Read More

കേരളത്തിലുണ്ടായത് മിന്നൽപ്രളയം; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തനാശവും ദുരിതവും വിതച്ച മഴയിൽ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ​ഗോപാൽ പറഞ്ഞു. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. വ്യാപകമായി മഴ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ. മലയോരമേഖലകളിൽ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതിനാൽ മിന്നൽപ്രളയമുണ്ടാകുകയായിരുന്നെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ പറഞ്ഞു.   മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരും. പല സ്ഥലങ്ങളിലും നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളച്ചാലുകൾ എല്ലാം തടസ്സങ്ങളില്ലാതെയാക്കുക എന്നതാണ് പ്രധാനമെന്നും നീത കെ…

Read More

കളക്ഷൻ റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം

തിരുവനന്തപുരം : ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ അവസാന ചിത്രമായ ‘ജനനായകൻ’ കേരളത്തിൽ ചരിത്രവിജയം കുറിക്കുന്നു. 2026ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി ജനനായകൻ മാറി. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നീ ചിത്രങ്ങളുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോഡുകൾ മറികടന്നാണ് ജനനായകൻ ഒന്നാം സ്ഥാനത്തെത്തിയത്. ആഗോളതലത്തിൽ 300 കോടി രൂപ ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് രണ്ടാം…

Read More

ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; പഠനശേഷം യുഎസിൽ ജോലി തുടരാൻ ഒരുലക്ഷം ഡോളർ ഫീസ്

ന്യൂഡൽഹി ∙ പഠനത്തിനു ശേഷം യുഎസിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന വിദേശ വിദ്യാർഥികൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കം നടപ്പായാൽ ഏറ്റവുമധികം തിരിച്ചടിയുണ്ടാവുക ഇന്ത്യക്കാർക്ക്. എഫ്1 സ്റ്റുഡന്റ് വീസയിൽ യുഎസിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനശേഷം ‘ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയ്നിങ്’ (ഒപിടി) പദ്ധതിപ്രകാരം 3 വർഷം കൂടി തുടരാമെന്നതു വലിയ നേട്ടമായിരുന്നു.ഒപിടി കാലയളവ് കഴിഞ്ഞ് എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാമായിരുന്നു. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തും ഒപിടി എടുത്തുകളയാൻ പദ്ധതിയിട്ടിരുന്നതാണ്. ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ പദ്ധതി നിലനിർത്തി….

Read More

തൊഴിലാളികളുടെ കൊലപാതകം: ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കാശ്മീരിലെ ദക്ഷിണ കാശ്മീരിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരർക്കായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കാശ്മീരിലെ കുൽഗാമിലും താഴ്‌വ‌രയുടെ മറ്റ് ഭാഗങ്ങളിലും പൊലീസും സുരക്ഷാ സേനയും ചേർന്ന് പരിശോധനകൾ നടത്തിവരികയാണ്. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. അനന്ത്നാഗിലെ തിരക്കേറിയ മാർക്കറ്റിൽ പൊലീസ് ഉദ്യോഗസ്ഥനായ ആഷിഖ് ഹുസൈൻ ഖുറേഷി വെടിയേറ്റ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ദീപക്, ഭൂപേന്ദ്ര എന്നീ തൊഴിലാളികളും കൊല്ലപ്പെട്ടത്….

Read More

മതപഠന കേന്ദ്രത്തിൽ പ്രകൃതിവിരുദ്ധ പീഡനം: നടത്തിപ്പുകാരൻ പിടിയിൽ

കോലഞ്ചേരി: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മതപഠന കേന്ദ്രം നടത്തിപ്പുകാരനെ പോക്സോ കേസിൽ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം കൈതക്കാടുള്ള ദാറുൽ ഹസ്ന അറബിക് കോളേജിലെ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മതപഠനം നൽകുന്നതിനായി സ്ഥാപിച്ചതാണ് കോളേജ്. ഉദാരമതികളുടെ സഹായത്തോടെയാണ് പ്രവർത്തനം. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ് ചൈൽഡ് ലൈൻ വഴി പരാതി നൽകിയത്. സ്ഥാപനത്തിൽനിന്ന് അവധിക്കായി വീട്ടിലെത്തിയ കുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് ദുരനുഭവം പങ്കുവച്ചതോടെയാണ് പീഡനവിവരം പുറത്തായത്. സ്ഥാപനത്തിലെ…

Read More

എംഡിഎംഎ വില്പന നടത്തിയ യുവതിയും യുവാവും പിടിയിൽ

കല്ലമ്പലം: മണമ്പൂർ നീറുവിളയിൽ വാടക വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിവന്ന യുവാവിനെയും യുവതിയേയും ഡാൻ സാഫ് സംഘം പിടികൂടി. നാവായിക്കുളം മരുതിക്കുന്ന് ഷൈലാ മൻസിലിൽ മുഹമ്മദ് ഷാൻ (33), ഇയാൾക്കൊപ്പം താമസിച്ചു വന്നിരുന്ന ചെങ്ങന്നൂർ കൊല്ലക്കടവ് തനീസ് മൻസിലിൽ തസ്ലീന (24) എന്നിവരാണ് പിടിയിലായത്. 5 ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയായിരുന്നു ഇവർ വാടകയ്ക്ക് വീടെടുത്തിരുന്നത്. എസ്.ഐ മാരായ മനു, ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒ മാരായ ഉമറുൽ ഫാറൂഖ്,…

Read More

തേജലക്ഷ്‌മിയുടെ അരങ്ങേറ്റം കന്നടയിൽ, ഉർവശിയുമുണ്ട് കൂടെ

മലയാളികളുടെ പ്രിയതാരങ്ങളായ മനോജ് കെ. ജജയന്റെയും ഉർവശിയുടെയും മകൾ തേജലക്ഷ‌്‌മി അഭിനയ അരങ്ങേറ്റം കുറിക്കുന്ന കന്നട ചിത്രത്തിന് ബുള്ളി എന്നു പേരിട്ടു. എട്ടുവർഷത്തിനുശേഷം ഉർവശി അഭിനയിക്കുന്ന കന്നട ചിത്രം കൂടി ആണ് ബുള്ളി. ഭുവന പൊന്നണ്ണ ആണ് നായകൻ. ഉർവശിയും മകളും ആദ്യമായി ഒരുമിച്ച് വെള്ളിത്തിരയിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുഭ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്റെ അമ്മവേഷം ആണ് ഉർവശി അവതരിപ്പിക്കുന്നത്. സംവിധായകനും നടനുമായ ഓം പ്രകാശ് റാവു പലിശക്കാരന്റെ…

Read More