കളക്ഷൻ റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം

തിരുവനന്തപുരം : ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ അവസാന ചിത്രമായ ‘ജനനായകൻ’ കേരളത്തിൽ ചരിത്രവിജയം കുറിക്കുന്നു. 2026ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി ജനനായകൻ മാറി. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നീ ചിത്രങ്ങളുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോഡുകൾ മറികടന്നാണ് ജനനായകൻ ഒന്നാം സ്ഥാനത്തെത്തിയത്.

ആഗോളതലത്തിൽ 300 കോടി രൂപ ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് രണ്ടാം വാരത്തിലും കേരളത്തിൽ മികച്ച ബുക്കിങ്ങാന്. തമിഴ്നാട്ടിൽ ജനനായകൻറെ കളക്ഷൻ 100 കോടി രൂപ പിന്നിട്ടു. തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‍നാട്ടിൽ മാത്രം 100 കോടിയിലധികം നേടുന്നത്. വിദേശത്ത് മാത്രം ജനനായകൻ 85 കോടി രൂപ നേടിയിട്ടുണ്ട്.

എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, വരികൾ: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പിആർഓ-മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *