ലോകകപ്പ് ഫൈനലിലെ കൈയാങ്കളി; അർജന്റീനയ്ക്ക് വൻതുക പിഴ വിധിച്ച് ഫിഫ, താരങ്ങൾക്ക് മത്സരവിലക്ക്
ന്യൂജേഴ്‌സി : ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ.യുണ്ടായ കൈയാങ്കളിയിൽ അർജന്റീനിയൻ ടീമിനെതിരെ കടുത്ത നടപടിയുമായി ഫിഫ. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനെ തുടർന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷന് 3.21 ലക്ഷം ഡോളർ (2.9 കോടി രൂപ) പിഴ ചുമത്തി. കൂടാതെ അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിലെ സീറ്റുകളുടെ 50 ശതമാനം മാത്രമേ ആരാധകർക്ക് അനുവദിക്കൂ. താരങ്ങൾക്കെതിരെയും കടുത്ത ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ലിയാൻഡോ പരേഡസിന് 10 മത്സരങ്ങളിൽ വിലക്കും 90,000 ഡോളർ (ഏകദേശം 86…