ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് : ട്രീ​സ-​ഗാ​യ​ത്രി സ​ഖ്യം സെ​മി​യി​ൽ, മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് സ​ഖ്യം സെ​മി​ഫൈ​ന​ലി​ൽ. ലോ​ക ര​ണ്ടാം റാ​ങ്കു​കാ​രാ​യ ചൈ​ന​യു​ടെ ജി​യ യി​ഫാ​ൻ-​സാം​ഗ് ഷു​സി​യാ​ൻ സ​ഖ്യ​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ആ​ദ്യ ഗെ​യിം 21-16ന് ​ന​ഷ്ട​മാ​യ ശേ​ഷ​മാ​യി​രു​ന്നു ട്രീ​സ-​ഗാ​യ​ത്രി​യു​ടെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ്. സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ച്ച് ര​ണ്ടാം ഗെ​യിം 21-15ന് ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ സ​ഖ്യം നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ 21-13ന് ​വി​ജ​യം ഉ​റ​പ്പി​ച്ചു. ജ​യ​ത്തോ​ടെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് മെ​ഡ​ൽ ഉ​റ​പ്പാ​യി.

15 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ഡ​ബി​ൾ​സ് സ​ഖ്യം ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സെ​മി​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. 2011ൽ ​ജ്വാ​ല ഗു​ട്ട-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​മാ​ണ് ഇ​തി​ന് മു​മ്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ന്ന് ഇ​ന്ത്യ​ൻ സ​ഖ്യം വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *