രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് രാ​ഷ്ട്രീ​യ അ​നു​മ​തി നി​ഷേ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ​രി​പാ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം  അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. അ​തേ​സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​കെ പ​ര്യ​ട​ന​ത്തി​ന് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രു​ടെ വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. ഈ ​പ്ര​ത്യേ​ക കേ​സി​ൽ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശ​ന ല​ക്ഷ്യ​വും പ​ദ​വി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​രോ​പി​ച്ചു. ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം നി​ല​വി​ൽ ല​ണ്ട​നി​ലു​ള്ള രേ​വ​ന്ത് റെ​ഡ്ഡി, അ​മേ​രി​ക്ക​ൻ യാ​ത്ര ഉ​പേ​ക്ഷി​ച്ച് ഓ​ഗ​സ്റ്റ് 23-ന് ​ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങും.

എ​ന്നാ​ൽ, ബോ​സ്റ്റ​ൺ, ന്യൂ​യോ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളു​മാ​യി ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ക്കാ​ൻ ഔ​ദ്യോ​ഗി​ക സം​ഘ​ത്തോ​ട് പ​ര്യ​ട​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *