അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്‌ക്കാൻ ഉത്തരവിട്ട് കളക്‌ടർ

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്‌ടിവിറ്റീസ് പ്രിവെൻഷൻ ആക്‌ട് (കാപ്പ) ചുമത്തി കണ്ണൂർ ജില്ലാ കളക്‌ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോ‌ർട്ടും ജില്ലാ കളക്‌ടർ പി വിഷ്‌ണുരാജ് അംഗീകരിക്കുകയായിരുന്നു.

 

കഴിഞ്ഞ ഏഴ് വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്നാണ് കളക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയായിരുന്നു നടപടി. അർജുൻ ആയങ്കിയെ ഉടൻതന്നെ അറസ്റ്റ് ചെയ്‌ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്‌ക്കാനാണ് ഉത്തരവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *