റിമാൻ്റ് പ്രതിയായ ഡോ.എം.കെ.റാമിനെ കോടതി വിട്ടയിച്ചതിന് പിന്നാലെ ക്രൈം ബ്രാഞ്ച് പിടികൂടി

കണ്ണൂര്‍∙ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ.എം.കെ.റാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സുപ്രീം കോടതി മാർഗ നിർദേശങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന്, കോടതി റാമിന്റെ അറസ്റ്റ് റദ്ദാക്കി വിട്ടയച്ചു. കുടുംബത്തോടൊപ്പം കാറിൽ മടങ്ങാനൊരുങ്ങിയ റാമിനെ കോടതിക്കു പുറത്തുവച്ച് ക്രൈംബ്രാഞ്ച് ബലപ്രയോഗത്തിലൂടെ വീണ്ടും കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. ബലം പ്രയോഗിച്ചാണ് റാമിനെ കസ്റ്റഡിയിലെടുത്തതെന്നു കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. നിതിന്‍ രാജിന്റെ മരണം…

Read More

മണിക്കൂറിന് 50 രൂപ: പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

കൊച്ചി ∙ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ബാലവേലയ്ക്കായി എത്തിക്കുന്ന കുട്ടികള്‍ ജോലി ചെയ്യുന്നത് 10 മുതൽ 12 വരെ മണിക്കൂർ വരെ. ഇതിന് ഇവർക്കു ലഭിക്കുന്നതാകട്ടെ മണിക്കൂറിന് 50 രൂപ മാത്രവും. അമിതലാഭം മുന്നിൽക്കണ്ട്, പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഞായറാഴ്ച 9 കുട്ടികളെ മോചിപ്പിച്ച സംഭവം. കുട്ടികളെ കൊണ്ടുവരുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും ഇവർക്കു പിന്നിലുള്ളത് മലയാളി ഏജന്റുമാർ തന്നെയാണെന്നു പൊലീസ് പറയുന്നു. ഇന്നലെ കുട്ടികളെ കൊണ്ടുവന്നതിനു പിന്നിൽ പെരുമ്പാവൂർ സ്വദേശി തോമസ്…

Read More

വെമ്പായം ബാറിലെ സംഘർഷം: ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ∙ വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് ആണ് മരിച്ചത്. മുഖത്ത് പൊള്ളലേറ്റ നവാസിനെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നത്. തീ കൊളുത്തിയ മുഖ്യപ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കു പോയ അനീഷ് അര മണിക്കൂറിനു ശേഷം പെട്രോള്‍…

Read More

കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ,​ കഴുത്തിന് മുന്നിലും പിന്നിലും 18 കുത്തേറ്റു

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിന്റേത് (38) കൊലപാതകമാണെന്നാണ് നിഗമനം. 45 മുറിവുകളാണ് ബിജുവിന്റെ ശരീരത്തിലുള്ളത്. കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുണ്ട്. കിച്ചൻ നൈഫ് ആകാം ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവരുമായി ബിജു പലതവണ വാക്കേറ്റമുണ്ടായെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിലെ…

Read More

നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽകോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയിൽ. അന്വേഷണമാരംഭിച്ച് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ കണ്ണൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഡോക്‌ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം സജീവമാക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, പിന്നീട് ബംഗളൂരുവിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു….

Read More

വെമ്പായം ബാർ ആക്രമണം; പ്രതി അനീഷ് കന്നാസിൽ പെട്രോളുമായെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി…

Read More

ലോകകപ്പ് ഫൈനൽ ആഘോഷത്തിന് എംഡിഎംഎ: തൃശൂരിൽ രണ്ടുയുവാക്കൾ എക്സൈസിന്റെ പിടിയിൽ

തൃശൂർ: തൃശൂരിൽ ലോകകപ്പ് ഫൈനൽ ദിനാഘോഷത്തിനായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂ‌ർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ പിഎസ് (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രധാന പ്രതിയായ സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായി 2.621 ഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്. ലോകകപ്പ് ഫൈനൽ ആഘോഷത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം. തൊണ്ടിമുതലായ എൻഫീൽഡ് ബുള്ളറ്റും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ…

Read More

നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനം തിങ്കളാഴ്ച

ചാവക്കാട്: വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമായി ചാവക്കാട്ട് തുടങ്ങുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച്.അക്ബര്‍ അറിയിച്ചു. മണത്തലയിലുള്ള നഗരസഭ വെറ്ററിനറി ആശുപത്രി പരിസരത്താണ് വന്ധ്യംകരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂര്‍ണമായി പാലിച്ച് ചാവക്കാട് നഗരസഭയുടെ വെറ്ററിനറി ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി പെറ്റുപെരുകുന്നത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം….

Read More

ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും കൈക്കലാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റും, സ്ഥലവും, സ്വർണ്ണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ്…

Read More

യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.     ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ…

Read More