ചതയാഘോഷം: പറവൂർ നഗരത്തിൽ 28ന് ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത നിയന്ത്രണം

പറവൂർ∙ ചതയദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ നഗരത്തിൽ വെള്ളിയാഴ്ച (28) ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തി. ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പറവൂർ വഴിക്കുളങ്ങര ജംക്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു പുതിയ ഹൈവേ വഴി പെരുമ്പടന്ന ജംക്‌ഷനിൽ എത്തി ചെറായി – മാല്യങ്കര പാലം വഴി പോകണം. കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് ജംക്‌ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കരിമ്പാടം ജംക്‌ഷനിൽ എത്തി ഇടത്തേക്ക്  തിരിഞ്ഞ് കുന്നത്തുതളി ക്ഷേത്രം വഴി വെടിമറ ജംക്‌ഷനിൽ എത്തി അവിടെ നിന്ന് ആലുവയ്ക്കും എയർപ്പോർട്ടിലേക്കും എറണാകുളത്തേക്കും പോകണം.

ആലുവയിൽ നിന്ന് പറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആനച്ചാലിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വഴിക്കുളങ്ങര വഴി പോകണം. വലിയ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചതയദിനാഘോഷത്തിനായി വരുന്ന ആളുകളുെട വാഹനങ്ങൾ എസ്എൻഎച്ച്എസ് പൂല്ലംകുളം, പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ്,  എസ്എൻവി.സ്ക്കൂൾ തോന്നിയകാവ് എന്നിവടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. പറവൂർ ഫയർ സ്റ്റേഷൻ റോഡും പാലവും അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അതുവഴി വരുന്ന വാഹനങ്ങൾക്ക് വെടിമറ, ആലുവ ഭാഗത്തേക്ക് പോകുവാൻ സാധിക്കുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *