7-ാം ക്ലാസ് കാരിയുടെ ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് വന്നത് 759 കോടി രൂപ

ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് വന്നത് 759 കോടി രൂപ! അമ്പരന്ന് ഒരു കുടുംബം. ​കായംകുളത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ ബാങ്ക് അക്കൗണ്ടിൽ അവിശ്വസനീയമായ തുക കണ്ടെത്തിയ ഞെട്ടലിലാണ് ഒരു കുടുംബം. സർക്കാർ നൽകിയ 800 രൂപയുടെ സ്കോളർഷിപ്പ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയ ഏഴാം ക്ലാസുകാരി സൂപർണ റോയിയുടെ അക്കൗണ്ടിലാണ് ഒടുവിൽ 759 കോടിയിലധികം രൂപയുടെ വൻ ബാലൻസ് കണ്ടെത്തിയത്. ​കേരളത്തിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുന്ന ആളാണ് സൂപർണയുടെ പിതാവ്. സർക്കാർ നൽകുന്ന സ്കോളർഷിപ്പ് തുകയായ 800 രൂപ…

Read More

ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു

ഗുരുവായൂർ ∙ ഭക്തജനത്തിരക്കേറിയ ഗുരുവായൂരിൽ ഒളിച്ചു താമസിക്കുന്ന ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നു. 3 മാസത്തിനുള്ളിൽ ഗുരുവായൂരിൽ 2 പേരാണ് ഇത്തരം ക്രിമിനലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരിൽ സ്ത്രീകളുടെ എണ്ണവും കുറവല്ല. ബസ്‌ സ്റ്റാൻഡിലും പൊതു സ്ഥലങ്ങളിലും അടിപിടിയും തെറിവിളിയും പതിവ്. ക്ഷേത്രത്തിൽ ഭജനം ഇരിക്കാൻ വന്ന് ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന സന്താനവല്ലിയെ (76) കഴിഞ്ഞ 9ന് കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് (55) പെരുമ്പാവൂരിൽ അടിപിടി ഉണ്ടാക്കി ഇവിടെയെത്തി ഒളിച്ചു…

Read More

കോഴക്കേസിൽ നിരപരാധിയെന്ന് ‘രാജ്കുമാർ‌’; രാഹുലിന്റെയും സോണിയയുടെയും പേരിലും തട്ടിപ്പ്

കോട്ടയം∙ മന്ത്രിയാക്കാനും ഉന്നത പദവികൾക്കും കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൽനിന്നാണെന്ന വ്യാജേനയുള്ള തട്ടിപ്പിൽ നേതാക്കളോടു നിരപരാധിത്വം ബോധ്യമാക്കി പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ‌. വ്യാജ ഫോൺ കോൾ ലഭിച്ച വിദ്യാ ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരോട് രാജ്കുമാർ‌ ഫോണിൽ സംസാരിച്ചു. തനിക്കg തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് രാജ്കുമാർ നേതാക്കളോടു പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുമായി കൂടിയാലോചന നടത്തിയശേഷമാണ് രാജ്കുമാർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഭവത്തിൽ…

Read More

രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി

ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കൂടി കിട്ടിയ ശേഷമാകും ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുക. അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നൽകിയിരുന്നു. ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടപടികൾ സർക്കാർ തുടങ്ങി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ…

Read More

വടക്കഞ്ചേരി ഇടതു പാലം ഇതിനകം കുത്തിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത് 110 തവണ

വടക്കഞ്ചേരി ∙ ദേശീയപാത 544ൽ വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേൽപാലം നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചു. തൃശൂർ ദിശയിലേക്കുള്ള 3 വരി പാതയാണ് പൂർണമായും അടച്ചത്. ബാരിക്കേഡുകൾ സ്ഥാപിച്ച് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ വലതു മേൽപാലത്തിന്റെ ഇടതുവശത്തു കൂടി കടത്തിവിടും. കഴി‍ഞ്ഞ മേയ് 16നു പാലക്കാട് ദിശയിലേക്കുള്ള മേൽപാലം കുത്തിപ്പൊളിച്ച് നിർമാണം നടത്തിത്തുടങ്ങിയത് ഇന്നലെയാണ് അവസാനിച്ചത്. ഇതുവഴി വാഹനങ്ങൾ വിട്ടു തുടങ്ങിയപ്പോൾ മറുഭാഗത്തെ പാലം അടച്ചു. പാലത്തിലെ ജോയിന്റുകളിൽ വിള്ളൽ രൂപപ്പെടുകയും വാഹനങ്ങൾ പോകുമ്പോൾ…

Read More

മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം∙ മീന്‍ മോഷ്ടിച്ചതു ചോദ്യം ചെയ്തതിനു മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ വീതം പിഴയും. നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. വലിയതുറ വേളാങ്കണ്ണി ജംക്ഷനു സമീപം വാട്ട്സ് റോഡ് ജലജ ഹൗസില്‍ ജോണ്‍സനെ (42) കൊലപ്പെടുത്തിയ കേസില്‍ വലിയതുറ ലൂര്‍ദ്ദ് മാതാ കുരിശ്ശടിക്ക് സമീപം പുന്നവിള സ്വദേശികളായ അജിത് എന്ന ദീപു, സ്റ്റെല്ലസ് എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജനുവരി 27 രാത്രി…

Read More

മരം മുറിച്ചു കൊണ്ടുപോകാൻ തോട് നികത്തി റോഡ് നിർമിച്ചതായി പരാതി

വിതുര ∙ വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കൊണ്ടു പോകാനായി വനംവകുപ്പ് തോട് നികത്തി റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് സംഭവം. വനത്തിൽ നിന്നും മുറിച്ച മരത്തടികൾ പുറത്തേക്ക് എത്തിക്കുന്നതിനായി മണ്ണും തടികളും നിരത്തി തോട് നികത്തിയാണ് താൽക്കാലിക റോഡ് നിർമിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന തോടാണ് പൂർണമായും നികത്തിയത്. ഒരു മാസത്തിനുള്ളിൽ മരം മുറി പൂർത്തിയാക്കണമെന്ന കരാറുണ്ടെങ്കിലും ഇതിനായി സ്വീകരിച്ച നടപടി പ്രദേശത്തിന്റെ പ്രകൃതി സമത്വത്തെയും ജന ജീവിതത്തെയും…

Read More

ഒരാഴ്ച മുൻപ് അലമാരയിൽ നിന്നു മോഷ്ടിച്ച മൂന്നരപ്പവൻ‍ സ്വർണം ചെടിച്ചട്ടിയിൽ തിരികെവച്ച് മോഷ്ടാവ്

കൂരാച്ചുണ്ട് ∙ ശങ്കരവയലിൽ ഒരാഴ്ച മുൻപ് വീടിനകത്തെ അലമാരയിൽ നിന്നു മോഷ്ടിച്ച മൂന്നരപ്പവൻ സ്വർണം ഇന്നലെ വീടിന് പിൻവശത്തെ ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്. ശങ്കരവയൽ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലെ ആഭരണപ്പെട്ടിയാണു മോഷണം പോയത്. കഴിഞ്ഞ 11ന് കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ശങ്കരവയൽ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതിനെ തുടർന്ന് പിടിയിലാകുമെന്നു ഭയന്നാകാം മോഷ്ടാവ് സ്വർണം മാത്രം ചെടിച്ചട്ടിയിൽ തിരികെ വച്ചതെന്നു കരുതുന്നു. വീടിനു മുൻവശത്തെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിനെ സംബന്ധിച്ച് വിവരം…

Read More

ലഹരിമരുന്ന് കച്ചവടക്കാര്‍ക്കിടയിലെ ‘ദാദ’; നയിച്ചത് ആഡംബര ജീവിതം

കൊച്ചി ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൽ ഇസ്‌ലാം (38) ആണ് അറസ്റ്റിലായത്. നേരത്തെ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കിടയിൽ ദാദ എന്ന പേരിലാണ് ഷെഫീഖുൽ ഇസ്‌ലാം അറിയപ്പെട്ടിരുന്നത്. പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്തു വരികയായിരുന്ന ഇയാൾ പിന്നീട്…

Read More

തട്ടുകടയിൽ രാസലഹരി; നാ‌ട്ടുകാർ പിരിവെടുത്ത് സൗദിജയിലിൽനിന്നു രക്ഷിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ ∙ രാസലഹരിമരുന്നു വിൽപനയ്ക്ക്  അറസ്റ്റിലായത് നാട്ടുകാരും സന്നദ്ധ സംഘടനകളും പിരിവെടുത്ത് മോചനദ്രവ്യം നൽകി സൗദിയിലെ ജയിലിൽനിന്നു രക്ഷിച്ചയാൾ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയതിന് അറസ്റ്റിലായ ഇയാൾ സംസ്ഥാനാന്തര ലഹരിമരുന്നു ശൃംഖലയിലെ മുഖ്യകണ്ണിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. 2006 ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഒരു മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ 10…

Read More