തിരുവനന്തപുരം: ഹവാല ഇടപാട് പോലും പുറത്തുവന്ന സാഹചര്യത്തില്‍ ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. യാതൊരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയന് കൊടുത്ത കൈക്കൂലിയാണ്. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഹവാല വരെയായെന്നും പറഞ്ഞു.
പിണറായിയുടെ അഴിമതികള്‍ക്ക് കുടപിടിക്കാന്‍ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങള്‍. ഗള്‍ഫില്‍ നിന്ന് പണം പോയത് അമേരിക്കയിലേക്കാണ്. ആ പണം ഈ നാടിനെ വിറ്റതാണ്. ഹവാല പണം കടത്തിയിട്ടുണ്ടെങ്കില്‍ സ്വപ്ന സുരേഷ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയ അഴിമതിയാണ്.
പിണറായിയെ മാറ്റിനിര്‍ത്താന്‍ സിപിഐഎം തയാറാകണം. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടല്ല റെയ്ഡ്. വീണയുമായി നടത്തിയ സമ്പത്തിക ഇടപാടുകളിലാണ്. റിയാസുമായി ബന്ധപെട്ട് കോഴിക്കോട് വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. പിണറായിക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളൊക്കെ ശരി വെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള തെളിവുകള്‍.