കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചകരെ കൊണ്ട് പൊറുതിമുട്ടി
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് യാചകർ കൈയടക്കുന്നു, സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലേക്ക് മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ബസുകൾ നിറുത്തുന്നിടത്തെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി മയക്കത്തിനെത്തുന്ന യാചക സംഘം രാവിലെയും മടങ്ങാത്തത്. മതിയായ വസ്ത്രം ഇല്ലാതെയാണ് പലരും വെയിറ്റിംഗ് ഷെഡിൽ കിടക്കുന്നത്. യാത്രക്കാർ നോക്കിനിൽക്കെ റോഡരികിൽ മൂത്രം ഒഴിക്കുന്നതും പതിവാണ്. ഇതോടെ കോളേജ് ജംഗ്ഷനിൽ ബസിറങ്ങാനും സ്റ്റോപ്പിൽ നിൽക്കാനും പെൺകുട്ടികൾ മടിക്കുകയാണ്. സന്ധ്യയോടെയാണ് യാചകർ വെയിറ്റിംഗ് ഷെഡിൽ തമ്പടിക്കുന്നത്. ഇരിപ്പിടങ്ങളിലും…