ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്കറിയാം
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രതിഷേധ മാർച്ചിനിടെ ഭീഷണി പ്രസംഗവുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിയ്ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയായ വി കുഞ്ഞികൃഷ്ണന്റെ അനൂകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെയാണ് വിവാദപരാമർശം. ‘തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെന്നതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി ആകെ അങ്ങ് തീർന്നു പോയെന്ന് ആരും വിചാരിക്കണ്ട. ഒരു പീറ ഷെഡ് കൊണ്ട് പോയി കത്തിച്ചിട്ട് പത്രസമ്മേളനം നടത്തിയിട്ട് പറയുകയാണ് ഇത് ചെയ്തത് ടി ഐ…