‘ഞങ്ങടെ കൊക്കിന് ജീവനുണ്ടെങ്കിൽ സുഗതനെ കയറ്റില്ല; ബിജെപിക്കാർ മിനിറ്റ്സ് ബുക്ക് കീറിക്കളഞ്ഞു’
തിരുവനന്തപുരം: ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തമായി. കൗൺസിൽ മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി. കൗൺസിലർ ചെമ്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ ആരോപിച്ചു. അനിത, ത്രേസ്യാമ്മ തുടങ്ങിയ വനിതാ കൗൺസിലർമാരെ ബി.ജെ.പിക്കാർ കയ്യേറ്റം ചെയ്തതായും അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലിൽ സുഗതനെ തിരികെ പ്രവേശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢശ്രമങ്ങൾ കോൺഗ്രസ് അനുവദിക്കില്ലെന്ന് ശബരീനാഥൻ വ്യക്തമാക്കി. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ ബി.ജെ.പി….