ആലുവയിൽ ദുരൂഹമരണം; ഫ്ലാറ്റിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവതി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം ആലുവയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂർണിക്കരയിലെ ഫ്ളാറ്റിന് സമീപം ഏറെ നാളായി നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് സാൻട്രോ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഐശ്വര്യ നഗറിൽ താമസിച്ചിരുന്ന അനില തോമസ് ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഫ്ളാറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം….

Read More

കൊക്കെയ്‌നുമായി മലയാളി ഡിജെയും വിദേശികളും പിടിയിൽ ,​ ലഹരിക്കേസിൽ യുഎഇയിൽ നിന്ന് നാടുകടത്തിയവരും പ്രതികൾ

കൊച്ചി: രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് ശൃംഖലയിലെ വിദേശികളുൾപ്പെടെ 7 പേരെ കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് നാടുകടത്തപ്പെട്ട മൂന്നു മലയാളികളും ഇതിലുൾപ്പെടും. ഇവരിൽ നിന്ന് രാജ്യാന്തര വിപണിയിൽ 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിംഗ്, കോഴിക്കോട് ബേപ്പൂർ സ്വദേശി ഹമ്ദാൻ അഹമ്മദ്, കോഴിക്കോട് അരക്കിണർ സ്വദേശി പി. അഫ്ലാഹ്, ഊട്ടിയിൽ റിസോർട്ട് നടത്തുന്ന മലയാളി ഡി.ജെ….

Read More

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കൈപ്പട്ടൂർ സ്വദേശി കെ.ആർ. വിനോദ് കുമാറിനെതിരെയാണ് നടപടി. രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അപമാനകരമായ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്നാണ് പരാതി. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദാണ് പൊലീസിൽ പരാതി നൽകിയത്.

Read More

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; സംഭവം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. കണ്ണൂർ പേരാവൂര്‍ സ്വദേശികളായ ശ്രീജ-ബിജേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സിസേറിയന്‍ വൈകിയതാണ് മരണകാരണമെന്ന് ബിജേഷ് ആരോപിച്ചു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നും എംബ്രിയോ പ്ലാസന്‍റാ എന്ന അവസ്ഥയാണ് മരണകാരണമെന്നും ആശുപത്രിയിലെ ഡോക്ടര്‍ വിശദീകരിച്ചു. ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞും മറുപിളളയും വേര്‍പ്പെട്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

Read More

അയലയും ചാളയും ചൂരയും കിട്ടാനില്ല,​ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതിന് പിന്നിൽ എൽനിനോയും

തൃശൂർ: കാലാവസ്ഥ വ്യതിയാനവും മഴക്കുറവും മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയതോടെ തീരത്തെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. 60 മുതൽ 70 ശതമാനം വരെ മത്സ്യലഭ്യത കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട്, മുനമ്പം ഹാർബറുകൾക്കു പുറമെ കയ്പമംഗലം, കൂരിക്കുഴി, നാട്ടിക, വാടാനപ്പിള്ളി, വലപ്പാട് തുടങ്ങിയ ലാൻഡിംഗ് കേന്ദ്രങ്ങളെയും പ്രതിസന്ധിലാണ്. വർഷകാലത്തിന് ശേഷമുള്ള ചിങ്ങം, കന്നി മാസങ്ങളിൽ പരമ്പരാഗത വള്ളക്കാർക്കും ചൂണ്ടക്കാർക്കും സാധാരണയായി ലഭിക്കുന്ന ചാള, അയല, ചൂരക്കണ്ണി, കേര തുടങ്ങിയ മത്സ്യങ്ങൾ ഇത്തവണ കുറവാണ്. ബോട്ടുകൾക്ക് ലഭിച്ചിരുന്ന കരിക്കാടി, കണവ…

Read More

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്നതോടെ ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും. ഇന്നലെ 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,699 മെഗാവാട്ടായി ഉയർന്നു. പീക്ക് സമയത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ ആവശ്യമായ അധിക വൈദ്യുതി ലഭ്യമാകാത്തതാണ് പ്രധാന വെല്ലുവിളി. ഇന്നലെ 800 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി കുറവ് രേഖപ്പെടുത്തി. വൈദ്യുതി ലഭ്യത…

Read More

പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. പ്രസവസമയത്തുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. സെപ്റ്റംബർ ഒമ്പതിനാണ് അനൂപ്-ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. അടിയന്തരമായി സിസേറിയൻ നടത്തേണ്ട സാഹചര്യമുണ്ടായതിനാൽ ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതിന് കാത്തുനിൽക്കാതെ ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വിദഗ്ധസംഘം റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആരോഗ്യവകുപ്പ്…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലെ യെല്ലോ അലർട്ട്: – സെപ്റ്റംബർ 18: ഇടുക്കി – സെപ്റ്റംബർ 19: മലപ്പുറം, കോഴിക്കോട് – സെപ്റ്റംബർ 20: കോട്ടയം, ഇടുക്കി, എറണാകുളം സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ…

Read More

ഫോൺവിളിയെ ചൊല്ലി തർക്കം; സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (38) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തായ ജിഷ്‌ണുവാണ് യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. എറണാകുളം പിറവത്ത് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിദേശത്ത് ജോലി ചെയ്‌തിരുന്ന ജിഷ്‌ണു കഴിഞ്ഞ ആഴ്‌ചയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം അരുൺ ജിഷ്‌ണുവിനെ ഫോണിൽ വിളിച്ചെങ്കിലും അമ്മയാണ് എടുത്തത്. സംസാരത്തിനിടെ…

Read More

പുരപ്പുറത്ത് സോളാർ വയ്ക്കുന്നവർക്ക് പുതിയ പ്രതിസന്ധി: സ്വന്തമായി വാങ്ങിയാൽ കുടുങ്ങും, വായ്പ്പയെടുത്തവരും പെട്ടു

കണ്ണൂർ: വൈദ്യുത പ്രതിസന്ധി നിലനിൽക്കെ പുരപ്പുറ സോളാർ പദ്ധതി ജില്ലയിൽ താളം തെറ്റി.നിലവിൽ ജില്ലയിൽ 2040 കണക്ഷനുകളാണ് പാതിവഴിയിലുള്ളത്. നെറ്റ് മീറ്റർ ക്ഷാമമാണ് പദ്ധതിയുടെ മുന്നോട്ട് പോക്കിന് വെല്ലുവിളി . രണ്ടരമാസം മുമ്പാണ് മീറ്റർ ക്ഷാമം തുടങ്ങിയത്.കഴിഞ്ഞമാസം അവസാനത്തോടെ മീറ്ററുകൾ ലഭ്യമാക്കുമെന്നായിരുന്നു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചത്.എന്നാൽ സെക്ഷൻ ഓഫീസുകളിൽ മീറ്റർ എത്തിയില്ല. സോളർ പ്ലാന്റുകളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇംപോർട്ട്, എക്‌സ്‌പോർട്ട് നെറ്റ് മീറ്ററുകൾക്കാണ് ക്ഷാമം. ത്രീഫേസ് വിഭാഗത്തിൽ വരുന്ന മീറ്ററുകൾ കിട്ടാനില്ല . കേന്ദ്ര സർക്കാരിന്റെ…

Read More