കൊച്ചി: എറണാകുളം ആലുവയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂർണിക്കരയിലെ ഫ്ളാറ്റിന് സമീപം ഏറെ നാളായി നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് സാൻട്രോ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഐശ്വര്യ നഗറിൽ താമസിച്ചിരുന്ന അനില തോമസ് ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഫ്ളാറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാർ കുറച്ചുകാലമായി ഇവിടെത്തന്നെ കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ആലുവയിൽ ദുരൂഹമരണം; ഫ്ലാറ്റിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവതി മരിച്ച നിലയിൽ