ചൈനയിൽ നിന്ന് ഇഞ്ചി കേരളത്തിലേക്ക്

കോട്ടയം : പച്ചക്കറിക്കടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടയിൽ ‘ചേട്ടാ ഇത്തിരി ഇഞ്ചിയിട്ടേക്ക് ‘ എന്ന് പറയാൻ വരട്ടെ. ആദ്യം വില തിരക്കിയിട്ടുമതി ഈ ഡയലോഗ്. ഓരോ ദിവസം ചെല്ലുന്തോറും ഇഞ്ചിയുടെ വില ഉയരുകയാണ്. ചില്ലറ വിപണിയിൽ ഇഞ്ചിയുടെ ഇന്നലത്തെ വില കിലോഗ്രാമിന് 300 കടന്നു. മൊത്തവിപണിയിൽ 280 രൂപയും. കാലാവസ്ഥാ വ്യതിയാനവും അഴുകൽ രോഗവും കാരണം ഉത്പാദനം കുറഞ്ഞതിനാൽ ഉയർന്ന വിലയുടെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 60 കിലോ അടങ്ങുന്ന ഒരു ചാക്ക് ഇഞ്ചിയ്ക്ക് 8,500 –…

Read More

കശുഅണ്ടി അഴിമതിക്കേസില്‍ ഹൈക്കോടതി: ‘വ്യവസായസെക്രട്ടറിതുടരാന്‍ യോഗ്യനല്ല’

  കൊച്ചി:കശുഅണ്ടിഇറക്കുമതിഅഴിമതിക്കേസില്‍വ്യവസായവകുപ്പ് സെക്രട്ടറികെ.ബിജുജുഡിഷ്യറിയെഅവഹേളിച്ചെന്ന് വിമര്‍ശിച്ചഹൈക്കോടതികോടതിയലക്ഷ്യനോട്ടീസയച്ചു.കേസെടുക്കാതിരിക്കാന്‍കാരണമുണ്ടെങ്കില്‍വെള്ളിയാഴ്ചനേരിട്ട് ഹാജരായിബോധിപ്പിക്കണം.മാപ്പപേക്ഷസ്വീകാര്യമല്ല. തുടരാന്‍ യോഗ്യനല്ലെന്നും വിമര്‍ശിച്ചു. മുഖ്യപ്രതിയായഐ.എന്‍.ടി.യു.സിനേതാവ് ആര്‍.ചന്ദ്രശേഖരനെവിചാരണചെയ്യാന്‍അനുമതിനല്‍കിബിജുഇറക്കിയഉത്തരവില്‍കോടതിയെകുറ്റപ്പെടുത്തുന്നപരാമര്‍ശങ്ങളുണ്ടായിരുന്നു.ഇതാണ് ചൊടിപ്പിച്ചത്.അനുമതിനല്‍കുന്നത് കോടതിയുടെനിര്‍ബന്ധംകൊണ്ടാണെന്നുംപ്രതികള്‍ക്ക് അപ്പീലിന് അവസരമുണ്ടെന്നുംഉത്തരവിലുണ്ടായിരുന്നു.മനസിരുത്തിയല്ലഉത്തരവെന്നുംപറഞ്ഞിരുന്നു.ആര്‍.ചന്ദ്രശേഖരന്‍ഇതുസംബന്ധിച്ച് ഉടന്‍വാര്‍ത്താസമ്മേളനവുംനടത്തി. പ്രോസിക്യൂഷന് അനുമതിനല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കോടതിപറഞ്ഞു.സി.ബി.ഐയുടെഅപേക്ഷപുനഃപരിശോധിക്കണമെന്നാണ് ഉത്തരവിട്ടത്.അപ്പീലിനുള്ളഅവകാശംതടഞ്ഞിട്ടുമില്ല.എന്നിട്ടുംവ്യവസായസെക്രട്ടറിഅനാവശ്യമെഴുതി.അത് പ്രതികളെസഹായിക്കുന്നനിലപാടാണ്. വിവാദഉത്തരവ് റദ്ദാക്കണമെന്നുംകെ.ബിജുവിനെതിരെനടപടിസ്വീകരിക്കണമെന്നുംകേസിലെപരാതിക്കാരനായകടകംപള്ളിമനോജ് ഉപഹര്‍ജിനല്‍കിയിരുന്നു.ഇതാണ് പരിഗണിച്ചത്. വകുപ്പ് ഭരിക്കുന്നത് പ്രതിയോ ഉദ്യോഗസ്ഥനിലൂടെ പ്രതിയാണ് വ്യവസായ വകുപ്പിന്റെ ഭരണം നടത്തുന്നതെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പരാതിക്കാരനേക്കാള്‍ മുമ്പ് പ്രതിക്ക് നല്‍കി. പ്രതി എഴുതി നല്‍കിയ പരാമര്‍ശങ്ങളാണോ ഉള്‍പ്പെടുത്തിയതെന്ന് സംശയിക്കണം. ഈ മണ്ടത്തരം പുതിയ സര്‍ക്കാരും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കണമെന്നില്ല….

Read More

അന്ന് സുകുമാരക്കുറുപ്പിനെ കണ്ടത് സത്യം; പൊലീസിന് കത്ത് അയച്ചില്ല # റിട്ട.നഴ് സ് രത്‌നമ്മയുടെ വെളിപ്പെടുത്തല്‍

  ആലപ്പുഴ: ‘ ദാ… ആ നടന്നുപോകുന്നതാണ് ശിവരാമക്കുറുപ്പിന്റെ മകന്‍ സുകുമാരന്‍. ഗള്‍ഫില്‍ നിന്ന് വന്നതാണ്….” വഴിയിലൂടെ നടന്നുപോയ സുകുമാരക്കുറുപ്പിനെ ചൂണ്ടിക്കാട്ടി വീട്ടുമുറ്റത്ത് നിന്ന് അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് പതിനെട്ടുകാരി രത്‌നമ്മ ആ ചെറുപ്പക്കാരനെ അടുത്തുകണ്ടത്. രണ്ടു ദിവസത്തിനുശേഷം കേട്ടത് സുകുമാരക്കുറുപ്പിനെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത. ആ ചെറുപ്പക്കാരന്റെ മുഖം വേദനയോടെ രത്‌നമ്മയുടെ മനസ്സില്‍ പതിഞ്ഞു. വൈകാതെ ചാക്കോവധക്കേസും കുറുപ്പിന്റെ തിരോധാനവും വാര്‍ത്തകളില്‍ നിറഞ്ഞു. 1984 ജനുവരി 21ന് ആയിരുന്നു കൊലപാതകം. 1988ല്‍ സുകുമാരക്കുറുപ്പിനെ ബൊക്കാറോയില്‍വച്ച്…

Read More

പി.എസ്.സിയില്‍ വമ്പന്‍ ട്വിസ്റ്റ്, ഉന്നതരെ പൂട്ടാന്‍ ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിലെ തരികിട ഒന്നൊന്നായി പുറത്തുവരവെ, ക്രമക്കേടുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച് സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണമായിരുന്നു മന്ത്രിസഭായോഗ അജന്‍ഡയിലുണ്ടായിരുന്നത്. എന്നാല്‍, തട്ടിപ്പുകളും ഗൂഢാലോചനയുമടക്കം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചാവും ഉത്തമമെന്ന മന്ത്രിമാരുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. അന്വേഷണച്ചുമതല, എത്രകാലത്തെ ക്രമക്കേടുകള്‍ അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ആഭ്യന്തരവകുപ്പ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജിലന്‍സാണ് അന്വേഷിക്കുന്നതെങ്കില്‍ റിപ്പോര്‍ട്ട് അതത് അഡ്മിനിസ്‌ട്രേറ്റീവ് മേധാവിക്ക് കൈമാറണമെന്ന് 1992ല്‍ ഇറങ്ങിയ ഉത്തരവും മന്ത്രിസഭായോഗം ചര്‍ച്ചചെയ്തു. ജുഡിഷ്യല്‍, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, പി.എസ്.സി ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും…

Read More

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ. കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻ.എച്ച്.എം. പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ്. സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു എൻ.എച്ച്.എം. യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടത്.ആവശ്യം ഗൗരവത്തോടെ കാണുന്നതായി കേന്ദ്രമന്ത്രി നദ്ദ മറുപടിയും നൽകിയിരുന്നു. രാജ്യത്തുടനീളം…

Read More

വടക്കൻ കേരളത്തിൽ ശക്തമായ മഴ ഇനിയും തുടരും

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ മദ്ധ്യകേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി തുടരുന്നതാണ് മഴ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

Read More

രണ്ട് ഭാഷ,​ നാല് പുസ്തകങ്ങൾ; എഴുത്തുകാരന് പ്രായം എട്ട്

ആലപ്പുഴ: എഴുത്തുകാരനാവാൻ പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് എട്ടുവയസുകാരൻ റിവാൾഡോ സിബി. ഈ പ്രായത്തിനിടെ ഇംഗ്ളീഷിലും മലയാളത്തിലുമായി നാലുപുസ്തകങ്ങൾ പുറത്തിറക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ ഐ.ബി.ആർ അച്ചീവർ പുരസ്കാരവും സ്വന്തമാക്കി. നിലവിൽ അഞ്ചാം കഥാപുസ്തകമായ ‘കഴകന്റെ കൂട്ടുകാർ’ന്റെ പണിപ്പുരയിലാണ് ഈ മൂന്നാം ക്ലാസുകാരൻ. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് കളപ്പുര പുളിമൂട്ടിൽ സിബി-സ്വപ്ന ദമ്പതികളുടെ ഏകമകൻ റിവാൾഡോയ്ക്ക് പുസ്തകങ്ങളോടുള്ള പ്രണയം. വായനയും എഴുത്തും ടിവി കാഴ്ചയും പെയിന്റിംഗുമാണ് ഇഷ്ട വിനോദം. അതേസമയം,റിവാൾഡോയ്ക്ക് വീട്ടുകാർ ഇതുവരെ…

Read More

കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം,​ തുരങ്ക നിർമ്മാണം നിറുത്തിവച്ചു

മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം പരിക്കേറ്റവരുടെ ചികിത്സാചെലവ് വഹിക്കും   തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മൂന്നുപേരുടെ ജീവനെടുത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. തുരങ്ക നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചാണ് ആദ്യ അന്വേഷണം. കേന്ദ്ര സർക്കാരിന്റെ കർശനമായ പാരിസ്ഥിതിക നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി പാലിച്ചോ എന്നതിലാണ് രണ്ടാമത്തെ അന്വേഷണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 50 ഇന മാർഗനിർദ്ദേശങ്ങൾ കരാറിലുണ്ട്. അപകട സാദ്ധ്യത വിലയിരുത്തിയ ശേഷമേ…

Read More

കനത്ത മഴ തുടരുന്നു; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇടുക്കി, എറണാകുളം,…

Read More

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍ എത്തി

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലെത്തിയ മുഖ്യമന്ത്രി, അവിടെനിന്ന് റോഡ് മാര്‍ഗമാണ് വൈകിട്ട് അഞ്ച് മണിയോടെ ദുരന്തസ്ഥലത്തേക്ക് എത്തിയത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍ എന്നിവരും ജനപ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പാലത്തിനപ്പുറത്തേക്ക് പോകാന്‍ അധികൃതര്‍ അനുവദിച്ചില്ലെങ്കിലും, പ്രദേശത്തെ തൊഴിലാളികളുമായും രക്ഷാപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് വിവരങ്ങള്‍…

Read More