സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി മർദിച്ചു, കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു

ഹൈദരാബാദ് ∙ നാഷനൽ പൊലീസ് അക്കാദമിയിലെ (എൻപിഎ) ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസ്. സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെയാണ് ശിവരാംപള്ളിയിലെ അട്ടാപുർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 30 വയസ്സുകാരിയായ സഹ ട്രെയിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 23 മുതൽ പ്രതി വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചും മറ്റ് ട്രെയിനികളുടെ മുന്നിൽ വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും തന്നെ പീഡിപ്പിക്കുകയാണെന്ന്…

Read More

വാങ്ചുക് സഫ്ദർജങ് ആശുപത്രിയിൽ തന്നെ തുടരും; കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി, ഇടക്കാല ഉത്തരവില്ല

ന്യൂഡൽഹി: നിരാഹാരമനുഷ്ഠിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരേ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. വിഷയത്തിൽ മൂന്നുദിവസത്തിനകം മറുപടിനൽകണമെന്നാണ് കോടതി നിർദേശം. വാങ്ചുകിന്റെ ചികിത്സ നിലവിൽ സഫ്ദർജങ് ആശുപത്രിയിൽതന്നെ തുടരുമെന്നും കോടതി അറിയിച്ചു. ഈമാസം 24-ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. സോനം ലഡാക്കിൽ 35 ദിവസത്തോളം സമരം…

Read More

വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു

ഹൈദരാബാദ്: വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ തേജസ്വിനിയാണ് മരിച്ചത്. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസം രാത്രി വിവസ്‌ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന അമ്മവാരും ദേവിയുടെ വിഗ്രഹം കൈയിലെടുത്ത ശേഷം കുളത്തിനരികിലെത്തി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിൽ വിഗ്രഹം നിർണായക തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളത്തിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി…

Read More

പൊലീസ്‌ സംരക്ഷണം വീണ്ടും ആവശ്യപ്പെട്ട്‌ കുംഭമേള താരം

കൊച്ചി: മധ്യപ്രദേശിൽനിന്ന്‌ കേരളത്തിലെത്തി വിവാഹിതയായ കുംഭമേള വൈറൽ താരം സംരക്ഷണം ആവശ്യപ്പെട്ട്‌ വീണ്ടും എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചു. അഭിഭാഷകൻ പി എസ്‌ അനിഷാദിനൊപ്പമാണ്‌ ഞായറാഴ്‌ച സ്‌റ്റേഷനിലെത്തിയത്‌. വയസ്സ്‌ തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ്‌ കോടതിയിൽ ഹാജരാക്കേണ്ട പാസ്‌പോർട്ട്‌ അച്ഛൻ കൈക്കാലാക്കിയെന്ന്‌ പരാതിയിലുണ്ട്‌. അക്ക‍ൗണ്ടിലുള്ള പത്ത്‌ ലക്ഷത്തോളം രൂപ അച്ഛൻ പിൻവലിച്ചെന്നും പറയുന്നു. എറണാകുളത്ത്‌ തന്നെയാണ്‌ താൻ താമസിക്കുന്നതെന്നും പൊലീസിനെ അറിയിച്ചു. പൊലീസ്‌ സംരക്ഷണത്തിനായി ഇവർ മുൻപും വിലാസം സെൻട്രൽ പൊലീസിന്‌ കൈമാറിയിരുന്നു. എന്നാൽ, ഇ‍ൗ വിലാസത്തിൽ ഇവരെ കണ്ടെത്താൻ…

Read More

കശ്മീരില്‍ മിന്നല്‍പ്രളയത്തില്‍ നാല് മരണം

നിരവധി പേരെ കാണാതായി വാഹനങ്ങള്‍ ഒലിച്ചുപോയി ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നാല് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പൂഞ്ച്, രജൗരി ജില്ലകളില്‍ ജനജീവിതം ദുസ്സഹമായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തില്‍ വീട് തകര്‍ന്ന് നസിയ കൗസര്‍ എന്ന 28 വയസ്സുകാരി മരിച്ചു, ഇവരുടെ ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു. മാറോട്ടില്‍ ഒരു പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിക്കുകയും മറ്റൊരിടത്ത്…

Read More

ചരിത്രം കുറിച്ച് വിക്രം 1 ഭ്രമണപഥത്തിൽ, 452 കിലോമീറ്റർ ഉയരെ

തിരുവനന്തപുരം: ആദ്യസംരംഭത്തിൽ തന്നെ ഇന്ത്യയിലെ സ്വകാര്യ റോക്കറ്റ് വിക്രം- ഒന്നിന്റെ വിജയക്കുതിപ്പ്. സ്കൈറൂട്ട് സ്പേസ് കമ്പനിയുടെ ആദ്യ റോക്കറ്റാണ് ഇന്നലെ ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്. വിക്ഷേപണ കേന്ദ്രത്തിലുണ്ടായിരുന്ന സ്കൈറൂട്ട് സ്പേസ് സി.ഇ.ഒ പവൻകുമാർ ചന്ദനയെ നിമിഷങ്ങൾക്കുള്ളിൽ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു. എട്ട് മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു.       ദൗത്യത്തിന് സാക്ഷിയാകാൻ ഐ.എസ്.ആർ.ഒ ചെയർമാൻ വി.നാരായണൻ, മുൻചെയർമാൻമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു…

Read More

സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം, മഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർ

മുംബൈ ∙ ശരദ് പവാറിന്റെ പാർട്ടിയെ എൻസിപി അജിത് പക്ഷത്ത് ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കണമെന്ന ബിജെപി നിർദേശത്തോട് അനുകൂലമായി പ്രതികരിക്കാതെ അജിത് വിഭാഗം ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. ലയനം വഴി ശരദ് പവാറിന്റെയും മകൾ സുപ്രിയ സുളെ എംപിയുടെയും കൈകളിലേക്ക് പാർട്ടിയുടെ നിയന്ത്രണം പോകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനു താൽപര്യമില്ലെന്നുമാണ് സുനേത്രയുടെയും മകനും രാജ്യസഭാംഗവുമായ പാർഥ് പവാറിന്റെയും നിലപാട്. പാർട്ടി ദേശീയ അധ്യക്ഷ പദവിയിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ തന്നെ അനുവദിച്ചാൽ ഐക്യനീക്കത്തോട് വിയോജിപ്പില്ലെന്നാണ് സുനേത്ര…

Read More

ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാര്‍ഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ന്യൂഡല്‍ഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്‍’ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്‍’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി…

Read More

അഭിജീത് ദീപ്കെയ്ക്ക് നേരെ സമരവേദിയിൽ മഷിയെറിഞ്ഞ് യുവതി: ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന് സിജെപി അദ്ധ്യക്ഷൻ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നേരെ മഷിയേറ്. അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി ദീപ്കെയ്ക്ക് നേരെ നീല മഷി ഒഴിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന കുറിപ്പോടെ ദൃശ്യങ്ങൾ അഭിജീത് ദീപ്കെ എക്സിൽ പങ്കുവച്ചു.   നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് സിജെപി…

Read More

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി, ജന്തർ മന്തറിൽ സംഘർഷം

ന്യൂഡൽഹി∙ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ പൊലീസ് സംഘമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സമര വേദിയിൽ പൊലീസും സിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. നൂറുകണക്കിന് പൊലീസുകാരാണ് സമര വേദിയിലേക്ക് എത്തിയത്. പ്രവർത്തകർ തിരിച്ചു പോകണമെന്ന് പൊലീസ് അറിയിച്ചു. തങ്ങളുടെ നടപടി ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ്. വാങ്ചുക്കിന്റെ ആരോഗ്യം മോശമായതുകൊണ്ടാണ് നടപടിയെന്നും പൊലീസ് തുടർച്ചയായി അനൗൺസ്മെന്റുകൾ നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സിജെപി നടത്തുന്ന പ്രതിഷേധ വേദിയിൽ കഴിഞ്ഞ 20…

Read More