ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാര്‍ഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍.

ന്യൂഡല്‍ഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്‍’ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്‍’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. ‘പുഷ്പ 2’-ലൂടെ സുകുമാര്‍ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്‌ലൂരിയാണ് സംഭാഷണ രചയിതാവ്.
ഡല്‍ഹിയില്‍ നാഷണല്‍ മീഡിയ സെന്ററില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകന്‍ ജയരാജായിരുന്നു ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ:

ഫീച്ചര്‍ ഫിലിം വിഭാഗം
നടന്‍ -മമ്മൂട്ടി (ഭ്രമയുഗം) കാര്‍ത്തിക് ആര്യന്‍ (ചന്തു ചാമ്പ്യന്‍)
നടി -യാമി ഗൗതം
സംവിധായകന്‍ -രാജ്കുമാര്‍ പെരിയസാമി (അമരന്‍)
ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഫീച്ചര്‍ ഫിലിം -ക്യാപ്റ്റന്‍ മില്ലര്‍
മികച്ച എന്റര്‍ടെയ്‌നര്‍ -കല്‍ക്കി 2898 എഡി
നവാഗതസംവിധായകന്‍ -രണ്‍ദീപ് ഹൂഡ (സ്വതന്ത്ര വീര്‍ സവര്‍ക്കര്‍)
മികച്ച ചിത്രം -ആര്‍ട്ടിക്കിള്‍ 370
കുട്ടികളുടെ ചിത്രം -ചിന്ന കഥ കാതു
സൗണ്ട് ഡിസൈന്‍ -സുരേന്‍. ജി (മെയ്യഴകന്‍) |പ്രത്യേക പരാമര്‍ശം
നടന്‍ -ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍) | പ്രത്യേക പരാമര്‍ശം
മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു
തമിഴ് ചിത്രം -രായന്‍
മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ
കന്നഡചിത്രം -മിഥ്യ
ഹിന്ദി ചിത്രം -ശ്രീകാന്ത്
ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോന്‍
സംഘട്ടന സംവിധാനം -അനല്‍ അരശ് (മഹാരാജ)
കോറിയോഗ്രഫി -വിജയ് ഗാംഗുലി (സ്ത്രീ2)
ഗാനരചന -മനോജ് മുന്താഷിര്‍ (മൈതാന്‍)
പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാര്‍ (അമരന്‍)
സംഗീതം -ശാശ്വത് സച്‌ദേവ് (ആര്‍ട്ടിക്കിള്‍ 370)
മേക്കപ്പ് -പി. രവികുമാര്‍ (കമ്മിറ്റി കുറോളു)
കോസ്റ്റ്യൂം ഡിസൈനര്‍ -ദീപാലി നൂര്‍, ശീതള്‍ ശര്‍മ(പുഷ്പ)
പ്രൊഡക്ഷന്‍ ഡിസൈനര്‍ -നിതിന്‍ സിഹാനി ചൗധരി (കല്‍ക്കി)
എഡിറ്റിങ് -ആര്‍. കലൈവാനന്‍ (അമരന്‍)
സൗണ്ട് ഡിസൈന്‍ -മാനസ് ചൗധരി (ഭൂല്‍ ഭൂലയ്യ 3)
തിരക്കഥ (സംഭാഷണം) -വെങ്കി അറ്റ്‌ലൂരി (ലക്കി ഭാസ്‌കര്‍)
അവലംബിത തിരക്കഥ -സ്വര്‍ഗന്ധര്‍വ സുധീര്‍ ഫാഡ്‌കേ
ഛായാഗ്രഹണം -ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം)
ഗായിക -വൈക്കം വിജയലക്ഷ്മി (ARM)
ഗായകന്‍ -അഭയ് ജോധ്പുര്‍കര്‍
ബാലതാരം -റിദ്ധിമാന്‍ ബാനര്‍ജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബര്‍ത്തി
ബാലതാരം -അരുണ്‍ദേവ് പോതുല (ചിന്ന കഥ കാതു)
ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)
സഹനടി -1. രോപശ്രീ വര്‍ക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)
സഹനടന്‍ -സഞ്ജയ് മിശ്ര (ഭക്ഷക്)

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം
പ്രത്യേ ജൂറി പുരസ്‌കാരം – ചോല ഡോറ ഔര്‍ സൂരി (ഹിന്ദി),
പ്രത്യേക പരാമര്‍ശം – ഭദ്ര – കാളി നാടകം (മലയാളം)
സൗണ്ട് ഡിസൈന്‍ – ഹരിഹരസുതന്‍ – ബ്ലൂ (തമിഴ്)
സംവിധാനം – ആനന്ദ് എല്‍. റായി (ഏക്താ കാ പ്രതീക്)

 

Leave a Reply

Your email address will not be published. Required fields are marked *