നിരവധി പേരെ കാണാതായി
വാഹനങ്ങള്‍ ഒലിച്ചുപോയി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും നാല് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പൂഞ്ച്, രജൗരി ജില്ലകളില്‍ ജനജീവിതം ദുസ്സഹമായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തില്‍ വീട് തകര്‍ന്ന് നസിയ കൗസര്‍ എന്ന 28 വയസ്സുകാരി മരിച്ചു, ഇവരുടെ ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു. മാറോട്ടില്‍ ഒരു പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിക്കുകയും മറ്റൊരിടത്ത് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൂടാതെ, ലോവര്‍ മുറയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറ് പേരെ കാണാതായിട്ടുണ്ട്.