പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന വിവരത്തെത്തുടർന്ന് ഭദർവയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗന്ദോ റോഡിൽ വ്യാഴാഴ്ച രാത്രി എസ്‌ഒജി സംഘം പതിയിരുന്ന് പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ഈ വഴി വന്ന യുവാവിനെ പൊലീസ്…

Read More

തൃണമൂലിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്‌മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ…

Read More

മണ്ഡല പുനർനിർണയത്തിൽ തട്ടി ഇന്ത്യാ സഖ്യം ഉലയുന്നോ

ന്യൂഡൽഹി: മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും ഉൾപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം മുറുകുന്നു. 2026 ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് രണ്ടിൽ മൂന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താനും മണ്ഡലപുനർനിർണ്ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കാനുമായിരുന്നു ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാര്യങ്ങൾ കേന്ദ്രസർക്കാരിന് അനുകൂലമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർലമെന്റിന്റെ വർഷകാല…

Read More

മനുഷ്യത്വമുണ്ടാകണം; വാങ്ചുകിന്റെ സമരത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഒമർ അബ്ദുള്ള

ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയത്തിൽപ്പോലും മാനുഷികതയ്ക്ക് സ്ഥാനമുണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തോട് അനുകമ്പ കാട്ടണമെന്നും സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും പരീക്ഷ റദ്ദാക്കിയതും കുട്ടികൾക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും, അതിനാൽ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യണം…

Read More

പുരി ജഗന്നാഥ രഥയാത്രയിൽ തിക്കുംതിരക്കും: ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

പുരി: ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കനത്ത തിരക്കിനിടയിൽ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ രഥം വലിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയ ബഡാ ദണ്ഡയിലാണ് (ഗ്രാൻഡ് റോഡ്) സംഭവം നടന്നത്. നേരിയ…

Read More

കമ്പനി അല്ല, ക്ഷേത്രം! രാമക്ഷേത്രത്തിന് വേണ്ടത് രാമസേവകൻ’ -സി.ഇ.ഒ നിയമനം ചോദ്യം ചെയ്യപ്പെടുന്നു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സി.ഇ.ഒ നിയമനത്തെ ചൊല്ലി പുതിയ വിവാദം. ക്ഷേത്ര ട്രസ്റ്റിന്റെ ഭരണ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കുന്നതിനെ പ്രമുഖ സന്യാസിമാർ എതിർത്തു. ക്ഷേത്രം ഒരു ഭരണാധികാരിയല്ല, മറിച്ച് മതപരമായ അറിവുള്ള ‘ധർമാചാര്യൻ’ അല്ലെങ്കിൽ ‘രാമസേവകൻ’ ആണ് നയിക്കേണ്ടതെന്നാണ് അവരുടെ വാദം. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏതാനും ദിവസം മുമ്പാണ് സി.ഇ.ഒയെ നിയമിക്കാൻ…

Read More

ഇന്ത്യയിലെ മരണദ്വീപ് ;മരണം ഉറപ്പ് ഈ ദ്വീപിലെത്തിയാല്‍

  ഇന്നും മാറാത്ത ദുരൂഹത ഒരിക്കല്‍ യാത്രപോയാല്‍ തിരികെയെത്താന്‍ കഴിയാത്ത ചില സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. അവിടെ നിന്ന് മൃതശരീരങ്ങള്‍ പോലും ലഭിക്കാറില്ലെന്നാണ് വിവരം. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഒരു കടല്‍ത്തീരത്തിനടുത്തായി വനത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക് ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വര്‍ഷമായി ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകര്‍ പറയുന്നു. ടൂറിസ്റ്റുകള്‍…

Read More

തൂഫാന്‍ : കൊച്ചിയില്‍ മോഹന്‍ലാലിനോടൊപ്പം വിജയ്യും

  ലഹരിയോട് നോ പറയും കൊച്ചി: ലഹരിവേട്ടയായ ‘ഓപ്പറേഷന്‍ തൂഫാന്’ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാവിലെ 11. 30ന് ചെന്നൈയിലെത്തി ചെന്നിത്തല വിജയ്യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ പിന്തുണയെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിയിച്ചത്. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്നാട് സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കും. കേരളത്തില്‍…

Read More

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശം, പേപ്പറുകൾ വലിച്ചെറിഞ്ഞു; നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ അപമര്യാദയായി പെരുമാറിയ നിയമ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തി, സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളായ പ്രബൽ പ്രതാപ് സിംഗ്, ചന്ദർ ഭാൻ എന്നിവരെ അറസ്റ്റ് ചെയ്‌തത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.   ജൂലായ് പത്തിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അന്ന് കോടതിയിലെത്തിയ പ്രതികൾ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ തുടങ്ങി. ശേഷം കോടതിമുറിക്കുള്ളിൽ പേപ്പറുകൾ വലിച്ചെറിഞ്ഞ യുവാക്കൾ…

Read More

യമുനയുടെ കണ്ണീരിന് കറുപ്പ് നിറം! നദിയുടെ മലിനീകരണ തോതിൽ 76 ശതമാനം വർധന

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗവും തലസ്ഥാന നഗരിയുടെ ജീവനാഡിയുമായ യമുനാ നദി ഇന്ന് കേവലമൊരു അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുകയാണെന്നത് നമ്മെ എന്നും വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. എന്നാൽ, നദിയിലെ മലിനീകരണ തോത് വിചാരിച്ചതിലും എത്രയോ മടങ്ങ് ഭീകരമാണെന്നാണ് ഡൽഹി ജലബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിലൂടെ ഒഴുകുന്ന യമുനയിലേക്ക് നഗരത്തിലെ പ്രധാന അഴുക്കുചാലുകളിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലത്തിന്റെ അളവ് മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 76 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. നദിയെ വീണ്ടെടുക്കാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമങ്ങൾക്ക്…

Read More