മിനിറ്റില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍; പുതിയ IRCTC വെബ്സൈറ്റ് വരുന്നു, റിസര്‍വേഷന്‍ സംവിധാനം അടിമുടി മാറും
അടുത്ത മാസം പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജയ്പുരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം.എന്‍.ഐ.ടി.) വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ജൂലായ് 15-ഓടെ പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്. പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റില്‍ ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അത്യാധുനികവും വേഗമേറിയതുമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം…