ലോക സാമ്പത്തിക ശക്തിയായി നാം മാറി’; 80-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. വന്ദേമാതരത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പതാകയുയർത്തിയത്. ശേഷം 21 ആചാരവെടികൾ മുഴക്കി. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടി നടത്തി. ദേശീയ പതാകയേന്തിയ ഒരു ഹെലികോപ്റ്ററും വന്ദേമാതരം എന്നെഴുതിയ ഹെലികോപ്റ്ററുമാണ് പുഷ്‌പവൃഷ്‌ടി നടത്തിയത്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ‘എല്ലാ മനസുകളിലും വന്ദേമാതരമാണ്. പുത്തൻ…