മരിച്ച പിതാവിന്റെ കൈപിടിച്ച്‌ വിരലടയാളം വെള്ളപേപ്പറിൽ പതിപ്പിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ: മരിച്ച പിതാവിന്റെ കൈപിടിച്ച് വിരലടയാളം വെള്ളപേപ്പറിൽ പതിപ്പിച്ച് യുവാവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. പിതാവിന്റെ പേരിലുള്ള സ്വത്ത് സഹോദരിമാർക്ക് ലഭിക്കാതിരിക്കാനാണ് മഹേന്ദ്രൻ എന്ന യുവാവ് ഈ കടുംകൈ ചെയ്‌തത്. മഹേന്ദ്രന് സഹോദരിമാരുമായി വസ്‌തു തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് പിതാവ് ഛത്രപാൽ (75) മരിച്ചത്. ഇതോടെ സ്വത്ത് കൈക്കലാക്കാൻ മരിച്ചുകിടന്ന പിതാവിന്റെ കൈവിരൽ ബലമായി പിടിച്ച് വെള്ളപേപ്പറിൽ യുവാവ് വിരലടയാളം പതിപ്പിക്കുകയായിരുന്നു.കണ്ടുനിന്നവർ സംഭവത്തിന്റെ വീഡിയോ പകർത്തി. ജൂലായ് മാസത്തിൽ ഖരൗഹ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ…

Read More

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: ചമോലിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ദുരന്തം, ഏഴ് തൊഴിലാളികൾ മരിച്ചു

ചമോലി: ഉത്തരാഖണ്ഡിനെ ഞെട്ടിച്ച മിന്നൽ പ്രളയത്തിനിടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും. തുരങ്കനിർമ്മാണത്തിലേർപ്പെട്ടിരുന്ന ഏഴ് തൊഴിലാളികൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലെ പിപ്പൽകോട്ടിക്ക് സമീപം മായാപുരിയിലെ നിർമ്മാണത്തിലിരുന്ന ടിഎച്ച്ഡിസി തുരങ്കത്തിലാണ് ദുരന്തമുണ്ടായത്. അധികൃതർ നൽകിയ വിവരമനുസരിച്ച് വ്യാഴാഴ്‌ച ദുരന്തമുണ്ടായ സമയത്ത് സ്ഥലത്ത് 22 പേരാണ് ജോലി ചെയ്‌തിരുന്നത്. അപകടമുണ്ടായ ഉടൻ ഒരു വലിയ രക്ഷാപ്രവർത്തനം തന്നെ നടത്തി 21 പേരെ പുറത്തെത്തിച്ചു. ഇവരിൽ ഏഴുപേർ എത്തിച്ചപ്പോഴേ മരിച്ചിരുന്നു. 14 പേരെ ചികിത്സയ്‌ക്കായി വിവിധ ആശുപത്രികളിലേക്ക്…

Read More

കാർ നിയന്ത്രണംവിട്ട് ചരക്ക് ലോറിയിലിടിച്ച് അപകടം, കൗമാരക്കാരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

നാഗ്പൂർ: നിയന്ത്രണംവിട്ട കാർ ചരക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ബുധൻ പുലർച്ചെ 5:15ഓടെ നാഗ്പൂരിലെ കൽമന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭരത്വാഡ സ്‌ക്വയറിലാണ് അപകടം. ഭൗമിക് അമോൽ ലാരോക്കർ (16), സാഗർ സഞ്ജയ് മെൽവാനി (17) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മിഹിർ ആനന്ദ് ബെഹർ (17) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ കൂട്ടുകാർ ഒത്തുകൂടുകയായിരുന്നു. ആഘോഷം തുടങ്ങാൻ വൈകിയപ്പോൾ, മൂന്ന് സുഹൃത്തുക്കൾ ചേർന്ന് പ്രദേശത്ത് ചുറ്റിക്കറങ്ങാൻ…

Read More

ചർച്ചക്ക് ഒരുക്കമെന്ന് ഷാ, ചർച്ചയല്ല ഉത്തരമാണ് വേണ്ടതെന്ന് രാഹുൽ

ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസിന്റെ അതിക്രമം നടന്നശേഷം പാർലമെന്റിന്റെ ഇരുസഭകളിലും വരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ‘വിദ്യാർഥി മാർച്ച്’ ചർച്ച ചെയ്യാനായി സഭയിൽ വരാൻ തയാറാണെന്ന് സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി. രണ്ട് വാർത്ത ഏജൻസികളെ പ്രത്യേകം വിളിച്ച് അമിത് ഷാ മുന്നോട്ടുവെച്ച ചർച്ച നിർദേശം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞു. വിദ്യാർഥികളുടെ നീറ്റ് സമരവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള ചർച്ചക്കും തയാറാണെന്നും ചർച്ചക്ക് സമയം നിശ്ചയിച്ച് പ്രതിപക്ഷം തയാറായിരുന്നോളൂ…

Read More

ഗോത്രവിഭാഗങ്ങളും ഇനി എൻ്റർപ്രണർമാർ കേന്ദ്രവുമായി കൈകോർത്ത് സ്റ്റാർട്ട് അപ്പ് മിഷൻ

കൊച്ചി: ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള തൊഴിൽ ദാതാക്കളെ സൃഷ്ടിക്കാനുള്ള കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുമായി കൈകോർക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷൻ (കെ.എസ്.യു.എം). രാജ്യത്ത് ഒരു വർഷത്തിനകം ആയിരം ഗോത്ര സംരംഭങ്ങൾ ലക്ഷ്യമിട്ടുള്ള ദൗത്യത്തിൽ കേന്ദ്രം തിരഞ്ഞെടുത്ത 10 ഏജൻസികളിൽ ഒന്നാണ് സ്റ്റാർട്ട് അപ്പ് മിഷൻ. പദ്ധതി നിർവഹണത്തിനായി ഐ.ഐ.എമ്മുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കേരളത്തിൽ ഗോത്ര വിഭാഗങ്ങളിൽ നിന്ന് സംരംഭകരെയും സ്റ്റാർട്ട് അപ്പുകളെയും കണ്ടെത്തി സാമ്പത്തിക സഹായവും പിന്തുണയും നൽകുകയാണ് ചുമതല. 100 സംരംഭങ്ങൾക്ക്…

Read More

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം: ലെറ്റ് ജെൻസി കുക്ക്

ന്യൂഡൽഹി: ഇന്ന് അന്താരാഷ്ട്ര യുവജന ദിനം. ജെൻസികളും ജെൻ ആൽഫയും ഉൾപ്പെടെയുള്ളവരാണ് ഇനി ലോകം നയിക്കുക. ലെറ്റ് ദെം കുക്ക് (മിടുക്കുള്ള കാര്യം ചെയ്യാൻ അവരെ അനുവദിക്കുക) എന്ന ജെൻസി വാക്കാണ് ഇത്തവണ പറയാനുള്ളത്.   യുവതയുടെ ജീവിതം വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌തമായാണ് രൂപപ്പെടുന്നത്. എന്നാൽ ആഗ്രഹങ്ങൾ സമാനം. അന്തസ്, അവസരം, മാന്യമായ ജോലി, നിലവാരമുള്ള വിദ്യാഭ്യാസം, സുസ്ഥിര ഭാവി എന്നിവയാണ് യുവജനത തേടുന്നത്. അതിനാൽ ‘വ്യത്യസ്‌ത സന്ദർഭങ്ങൾ, പൊതുവായ അഭിലാഷങ്ങൾ” എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യുവജന…

Read More

ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജി.ഡി.പി 374 ലക്ഷം കോടിയായി

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 374 ലക്ഷം കോടി രൂപയിൽ (3.92 ട്രില്യൺ ഡോളർ) എത്തിയതോടെ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യത വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കൽ, ഉൽപാദന…

Read More

വിമാനം പറത്തിയത് കഞ്ചാവിന്റെ ലഹരിയിൽ? പൈലറ്റിന്റെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാംപിളുകൾ അയച്ചതായി വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. പൈലറ്റ് ഉപയോഗിച്ച ലഹരി വസ്തു കഞ്ചാവാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ മാസം 4 ന് തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ 320…

Read More

തൃഷയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നടി തൃഷയെ പരാമർശിച്ചുള്ള വിവാദ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുന്നു. ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരമാർശത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാറാണ് തൃഷയെ പരാമർശിച്ച് രംഗത്തെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് തമിഴ്നാട് എന്നായിരുന്നു ഉദയകുമാറിന്റെ പരിഹാസ പരാമർശം. പാർട്ടി പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഓഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ എഐഎഡിഎംകെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഉദയകുമാർ ഇത്തരമൊരു…

Read More

ആഡംബര ഹോട്ടലിൽ നടുക്കുന്ന കൊലപാതകം: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ബംഗളൂരു: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ബംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലിലാണ് നടുക്കുന്ന സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 40കാരനായ എസ്‌ജി. ഇമ്രാനെയാണ് ഹോട്ടൽ മുറിയിലെ ടോയ്‌ലറ്റിൽ കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ കിടക്കയിൽ ഇയാളുടെ പത്തും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More