ഡ്രാഗണെ വീഴ്ത്താൻ ഡ്രോൺ വ്യൂഹം: ചൈനയ്ക്കെതിരെ തയ്‌വാന്റെ പടനീക്കം

ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ ഉപയോഗം അതിവേഗം കൂട്ടുന്നു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആളില്ലാ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന പങ്ക് പാഠമായാണ് ഈ നടപടി. ആക്രമണത്തിനെത്തുന്ന സേനയെ നിരീക്ഷിക്കാനും പിന്തുടരാനും ആവശ്യമെങ്കിൽ പ്രത്യാക്രമണം നടത്താനും വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ആക്രമണ സേനയെ എത്രയും പെട്ടെന്ന് കണ്ടെത്തുക, അവയുടെ നീക്കങ്ങൾ പിന്തുടരുക, തയ്‌വാനിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനു മുൻപ് മുന്നേറ്റം തടസ്സപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തയ്‌വാൻ സൈന്യം അവരുടെ സൈനികാഭ്യാസങ്ങളിൽ ഡ്രോണുകളെ കൂടുതൽ…

Read More

ഗസ്സ സമാധാന പ്ലാൻ തള്ളിയത് ഒക്ടോബർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; നെതന്യാഹുവിന്റെ നീക്കം രാഷ്ട്രീയ തന്ത്രം

തെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പരസ്യമായി തള്ളിക്കളഞ്ഞത് വരാനിരിക്കുന്ന ഒക്ടോബർ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹത്തിന്റെ മുൻ സഹായി മിഷേൽ ബാരക് വിലയിരുത്തുന്നു. ഇത് അന്തിമമായ ഒരു നിലപാടല്ലെന്നും, മറിച്ച് നെതന്യാഹുവിന്റെ ‘ആദ്യ ഘട്ട നിലപാട്’ മാത്രമാണിതെന്നുമാണ് ബാരക് വ്യക്തമാക്കുന്നത്. അധികകാലം ആയുസ്സില്ലാത്ത തന്റെ അതിതീവ്ര വലതുപക്ഷ മന്ത്രിസഭയുടെയും രാഷ്ട്രീയ അടിത്തറയുടെയും പിന്തുണ ഉറപ്പിച്ചുനിർത്താനാണ് പ്രധാനമന്ത്രി ഈ പരസ്യ എതിർപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വാഷിങ്ടണുമായുള്ള ബന്ധത്തേക്കാൾ തദ്ദേശീയ രാഷ്ട്രീയവുമായാണ് ബന്ധമുള്ളതെന്നും…

Read More

ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങില്ല, ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു

ജെറുസലേം : ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബോർഡ് ഓഫ് പീസ് എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന കരാറാണ് നെതന്യാഹു തള്ളിയത്. ഹമാസിനെ പൂർണമായും നിരായുധരാക്കുന്നത് വരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. വെടിനിറുത്തൽ ധാരണ നിലനിൽക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ സൈനിക ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെ വരെ…

Read More

ഹോർമുസ് അടഞ്ഞുതന്നെ; അമേരിക്കയ്‌ക്ക് മുന്നിൽ നിബന്ധനകളുടെ പട്ടികയുമായി ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പരോഗമിക്കുന്നതായി സൂചന. എന്നാൽ, അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇറാനെതിരെ സൈനിക ഭീഷണി ഉണ്ടാകരുതെന്ന് സുരക്ഷാ സമിതി സെക്രട്ടറിയും ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കമാൻഡറുമായ മുഹമ്മദ് ബാഗർ സോൽഘദാർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധം അവസാനിപ്പിക്കണം, മേഖലയിൽനിന്ന് സൈനിക സാന്നിദ്ധ്യം പിൻവലിക്കണം, ഇറാൻ തുറമുഖങ്ങൾക്കുമേൽ യുഎസ്…

Read More

ജോലി നഷ്ടപ്പെട്ടാൽ യുഎസിൽ തുടരാനാകില്ല; വിദേശ തൊഴിലാളികൾക്കുമേൽ കടുത്ത നിയന്ത്രണവുമായി ട്രംപ്‌

വാഷിംഗ്‌ടൺ: ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ നിലവിലുള്ള 60 ദിവസത്തെ സാവകാശം അവസാനിപ്പിക്കാനൊരുങ്ങി യുഎസ് ഭരണകൂടം. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബഡ്ജറ്റിന്റെ പരിഗണനയിലാണ് നിർദ്ദേശം. വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിയമം നടപ്പിലായാൽ, ബാധിക്കപ്പെടുന്ന തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും യുഎസ് വിട്ട് ഉടൻ തന്നെ മടങ്ങേണ്ടി വരും. അംഗീകൃത താമസ കാലാവധി അവസാനിക്കുന്നതിന് മുൻപ് ജോലി നഷ്ടപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഇളവാണ് ഇതുവഴി എടുത്തുകളയുന്നത്. യുഎസിലെ…

Read More

പാകിസ്താന്റെ ‘ഹണിട്രാപിൽ’ പെട്ട് രഹസ്യ വിവരങ്ങൾ ചോർത്തി; ഇന്ത്യൻ വ്യോമസേനാ കമാൻഡർ അറസ്റ്റിൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ‘ഹണിട്രാപിൽ’ പെട്ട് രാജ്യത്തിൻറെ പ്രതിരോധ വിവരങ്ങളും സുപ്രധാന രേഖകളും ചോർത്തിയ ചോർത്തി നൽകിയ ഇന്ത്യൻ വ്യോമസേനാ (ഐ.എ.എഫ്) വിങ് കമാൻഡർ അറസ്റ്റിൽ. വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ കോടതി റിമാൻഡ് ചെയ്ത ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വ്യോമസേനാ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ തുടർനടപടികൾക്കായി പോലീസിന്…

Read More

കാ​​​യി​​​ക​​​മേ​​​ള​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​ക്കാ​​​ൻ സു​​​പ്രീം ക​​​മ്മി​​​റ്റി​​​യും സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണ​​​പ​​​ത്രം ഒ​​​പ്പു​​​വെ​​​ച്ചു

ദോ​​​ഹ: ഭാ​​​വി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​യി​​​ക മാ​​​മാ​​​ങ്ക​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യ ശൃം​​​ഖ​​​ല​​​യാ​​​യ സീ​​​ഷോ​​​ർ ഗ്രൂ​​​പ്പും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു. ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര ഇ​​​വ​​​ന്റു​​​ക​​​ളി​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും രാ​​​ജ്യ​​​ത്തി​​​ന്റെ സു​​​സ്ഥി​​​ര​​​താ പാ​​​ര​​​മ്പ​​​ര്യം മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന്റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം. ദോ​​​ഹ​​​യി​​​ലെ സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​​ർ ഡെ​​​ലി​​​വ​​​റി ആ​​​ൻ​​​ഡ് ലെ​​​ഗ​​​സി​​​യു​​​ടെ ഓ​​​ഫി​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സു​​​പ്രീം ക​​​മ്മി​​​റ്റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​ർ ഥാ​​​നി അ​​​ൽ…

Read More

ഫി​ഫ ലോ​ക ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി

ദോ​ഹ: ഫി​ഫ ഫു​ട്ബാ​ൾ ലോ​ക ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച “ഫൈ​ന​ൽ സ്കോ​ർ” പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി. ആ​റ​ന്മു​ള എം.​എ​ൽ.​എ അ​ബി​ൻ വ​ർ​ക്കി​യാ​ണ് നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത​ത്. തൃ​ത്താ​ല ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് ആ​ണ് വി​ജ​യി. ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​സാ​ർ അ​ത്താ​ടി​യി​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​ന​ക്ക​ര, ട്ര​ഷ​റ​ർ ജി​ൻ​സ് ജോ​സ്, വൈ​സ്…

Read More

രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ്…

Read More

ജപ്പാനിലെ ഭൂചലനം: ശസ്ത്രക്രിയ‌യ്‌ക്കി‌ടെ ആശുപത്രിയിൽ ഉണ്ടായ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ടോക്കിയോ: കഴിഞ്ഞ മാസം ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിനിടയിൽ ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലുണ്ടായ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനിടെ ആശുപത്രിയിൽ നാല് ശസ്ത്രക്രിയകൾ നടന്നിരുന്നു. വയറ്റിലെ ശസ്ത്രക്രിയ നടക്കുന്നതിനിടയിലായിരുന്നു ഭൂചലനം. ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ ശക്തമായി ആടിയുലഞ്ഞപ്പോൾ, മെഡിക്കൽ സ്റ്റാഫ് സ്വന്തം ശരീരം കൊണ്ട് രോഗിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നതും, ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രി അധികൃതരുടെ കണക്കുപ്രകാരം, ഭയപ്പെടുത്തുന്ന സാഹചര്യത്തിലും നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നാണ്…

Read More