നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്, നീണ്ട ചർച്ചകൾക്കുശേഷമെന്ന് പ്രതികരണം

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു. ജിതേന്ദ്ര സിംഗ് വാങ്ചുക്കിനെ കിടക്കയിൽ എഴുന്നേറ്റിരിക്കാൻ സഹായിക്കുകയും ജെ.പി. നദ്ദ അദ്ദേഹത്തിന് പാനീയം…

Read More

ഡെമോക്രാറ്റിക് പാർട്ടി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചു അമിഷ് ഷായ്ക്ക് വിജയം

ഫിനിക്സ് (അരിസോണ): യു.എസ് കോൺഗ്രസിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അരിസോണയിലെ ഒന്നാം ഡിസ്ട്രിക്റ്റിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മുൻ സ്റ്റേറ്റ് പ്രതിനിധിയായ അമിഷ് ഷായ്ക്ക് തകർപ്പൻ വിജയം. പാർട്ടി ഔദ്യോഗികമായി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് അമിഷ് ഷാ വിജയം കൊയ്തത്. ഡെമോക്രാറ്റിക് കോൺഗ്രഷണൽ കാമ്പെയ്ൻ കമ്മിറ്റി പിന്തുണച്ച മുൻ മാധ്യമപ്രവർത്തക മാർലിൻ ഗാലൻ-വുഡ്സിനെയാണ് വോട്ടർമാർ തള്ളിക്കളഞ്ഞത്. വാഷിംഗ്ടൺ നേതൃത്വത്തോടുള്ള പാർട്ടി പ്രവർത്തകരുടെ അമർഷമാണ് ഈ ഫലമെന്ന് വിലയിരുത്തപ്പെടുന്നു. 2024-ന് ശേഷം തുടർച്ചയായി രണ്ടാം തവണയാണ് അമിഷ്…

Read More

യുദ്ധനിഴലിൽ ബാബുൽ മൻദിബ്, വീണ്ടും മടങ്ങിപ്പോയി സൗദിക്കപ്പൽ

യുദ്ധം അവസാനിപ്പിക്കാനായി 10 ദിവസത്തെ വെടിനിർത്തൽ ശുപാർശ മധ്യസ്ഥരായ പാക്കിസ്ഥാൻ കൈമാറിയിട്ടും അടങ്ങാതെ ഇറാനും യുഎസും. ഇറാനിലെ ബുഷെഹറിലും ടെഹ്റാനിലും തുടർ‌ച്ചയായ 12-ാം രാത്രിയും യുഎസ് ആക്രമണം നടത്തി. ബഹ്റൈനിലും സൗദി അറേബ്യയിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങിയെങ്കിലും ആക്രമണമുണ്ടായില്ല. ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ മിസൈൽ‌ ആക്രമണങ്ങളുണ്ടായി. യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് യുഎസ് ഒരുക്കമാണെന്നും എന്നാൽ ഇറാൻ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കപ്പലുകളെ ഇറാൻ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി…

Read More

മലയാളി വക ‘ഭീമൻ’ പാസ്‌പോർട്ട് സർവീസ് സെന്റർ റെഡി

ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ബർ ദുബായ് ബുർജ്മാൻ സെന്ററിനടുത്തെ യുഡബ്ല്യു മാളിൽ സജ്ജമാക്കിയ കേന്ദ്രമാണ് യുഎഇയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ.പുതിയ കരാറേറ്റെടുത്ത അൽഹിന്ദ് വഴിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവ സംബന്ധിച്ചു. സെന്റുകളിലെ സേവനം വളരെ മികച്ച രീതിയിലായിരിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ഏറ്റവും നന്നായി യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മലയാളി വ്യവസായി സുലൈമാൻ…

Read More

വിവാഹം കഴിച്ചത് മൂന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്മാരെ: തീവ്രവാദിയായ യുവതിക്ക് ജാമ്യം

മെൽബൺ∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ അംഗമായിരുന്ന ഓസ്ട്രേലിയൻ വനിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി.  തീവ്രവാദക്കേസിൽ ശിക്ഷ അനുഭവിച്ച മെൽബൺ സ്വദേശി അബ്ദുൽ നാസർ ബെൻബ്രികയുമായി യാതൊരു തരത്തിലുള്ള ബന്ധവും പുലർത്തരുതെന്ന കർശന ഉപാധിയോടെയാണ് മെൽബൺ മജിസ്ട്രേറ്റ് കോടതി യുവതിക്ക് ജാമ്യം അനുവദിച്ചത്. റയാൻ എൽ ഹൗലി (34)യ്‌ക്കെതിരേ ഭീകരസംഘടനയിലെ അംഗത്വം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിറിയയിൽ നിന്ന് നാല് മക്കളുമായി ഓസ്ട്രേലിയയിലേക്ക് മടങ്ങിയ റയാൻ എൽ ഹൗലി 2014ൽ 22 വയസ്സുള്ളപ്പോൾ ഭർത്താവ് അല്ലാക് ഹമദിനൊപ്പമാണ് സിറിയയിലേക്ക് പോയത്….

Read More

നിലപാട് കടുപ്പിച്ച ട്രംപിനെതിരെ നാട്ടിൽ വൻ പ്രതിഷേധം

പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാക്കിക്കൊണ്ട് ഇറാനെതിരായ സൈനിക നീക്കം പതിനൊന്നാം ദിവസവും തുടർന്ന് യുഎസ്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് ഫോഴ്സ് ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. അടിയന്തര വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനായി പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്നുവന്ന നയതന്ത്ര ചർച്ചകൾ പൂർണമായി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് യുഎസ് സൈനിക ആക്രമണം കൂടുതൽ ശക്തമാക്കിയത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതയായ…

Read More

ഹിറ്റ്‌ലർ ജനിച്ചു വളർന്ന വീട് ഇനി പൊലീസ് സ്റ്റേഷൻ

ബർലിൻ ∙ മുൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ച ഓസ്ട്രിയയിലെ വീട് പൊലീസ് സ്റ്റേഷനാക്കി മാറ്റിയിരിക്കുകയാണ് ഓസ്ട്രിയൻ ഭരണകൂടം. 20 ദശലക്ഷം യൂറോ ചെലവഴിച്ച്, നിശ്ചിത സമയത്തേക്കാൾ മൂന്ന് വർഷം വൈകിയാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ ‘മാർട്ടെ’യാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ചതടക്കം പൂർണമായും തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഇതിനെ നവീകരിച്ചിരിക്കുന്നത്. ∙ ചരിത്ര പശ്ചാത്തലവും തർക്കങ്ങളും: ജർമൻ അതിർത്തിക്ക് സമീപമുള്ള…

Read More

ജർമനിയിൽ മലയാളി വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

ബർലിൻ∙ ജർമനിയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട റാന്നി കരികുളം സ്വദേശി അനന്തു മോഹൻ (29) ആണ് മരിച്ചത്. സാക്സണിലെ ഫ്രൈബർഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. പരേതനായ മോഹൻ കുമാറിന്റെയും ബിന്ദു മോഹന്റെയും മകനാണ്. സഹോദരി: നവമി. തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ജൂലൈ 23 വ്യാഴാഴ്ച പുലർച്ചെ 1:20-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന്, ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പിൽ…

Read More

തടവുകാരുടെ മോചനം ‘തമാശ’: മൈക്ക് ഓഫ് ചെയ്യാൻ മറന്നു

ലണ്ടൻ∙ പ്രധാനമന്ത്രി ആൻഡി ബേണെത്തിന്റെ പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന അനൗപചാരിക സംഭാഷണത്തിനിടെ തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് നടത്തിയ തമാശാപരമായ പരാമർശം മൈക്രോഫോണിൽ പതിഞ്ഞത് വിവാദമായി. സംഭവത്തിന്റെ വിഡിയോ ഇന്ന് പുറത്തുവന്നതോടെ ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാനോ വിഷയത്തെ നിസാരമായി കാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അതീവ ഗൗരവമുള്ള വിഷയമായതിനാൽ ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വാർത്താ വെബ്സൈറ്റായ…

Read More

കത്തോലിക്കാ ശവസംസ്കാരത്തിൽ പുതിയ ചട്ടങ്ങൾ; കുടുംബ പ്രസംഗങ്ങൾക്ക് നിയന്ത്രണം

ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്കാര ചടങ്ങുകൾ കൂടുതൽ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങൾക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീൽഡ് രൂപത പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കി. ബിഷപ്പ് തോമസ് ജോൺ പാപ്രോക്കി പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിർദേശപ്രകാരം, അതേ ദിവസം തന്നെ ദർശനവും (Visitation) ശവസംസ്കാര തിരുക്കർമ്മവും നടത്താൻ ഇനി അനുവദിക്കില്ല. കൂടാതെ, ശവസംസ്കാര ചടങ്ങിൽ പറയുന്ന അനുസ്മരണ പ്രസംഗങ്ങൾ (Eulogies) ചടങ്ങിന് മൂന്ന് ദിവസം മുമ്പ് വൈദികന്റെ അനുമതിക്കായി സമർപ്പിക്കണം. പ്രസംഗം…

Read More