കൊല്ലത്തെ തട്ടുകടയിൽ ‘ തല്ല്’; കാപ്പാ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം: കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മലാണ് (36) പിടിയിലായത്. അക്രമങ്ങൾക്ക് പുറമെ ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണ്. കാപ്പാ കേസ് ചുമത്തിയാണ് പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.തട്ടുകടയിൽ അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് കാപ്പാ കേസ് പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എസിപിയുടെ നിർദേശപ്രകാരമാണ് കൊട്ടിയം…

Read More

തുളസീധരൻ ഇനി ഗാന്ധി ഭവനിലേക്ക്

കൊല്ലം: മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് വർഷങ്ങളായി ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന മണിയാർ പരവട്ടം മോഹനവിലാസത്തിൽ തുളസീധരൻ പിള്ള (73), വിക്രമൻ പിള്ള (52) എന്നിവരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഇവരെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യമാണുള്ളതെന്ന് പുനലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.സന്തോഷ് കുമാർ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, സി.ഇ.ഒ ഡോ. വിൻസെന്റ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ പരവട്ടം വാർഡ് കൗൺസിലർ ടിന്റു.ആർ.തങ്കം, പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരെയും ഏറ്റെടുത്ത്…

Read More

വാട്ടർ ടാങ്ക് ചരിഞ്ഞു, നാടിന് നെഞ്ചിടിപ്പ്

കൊല്ലം: കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് അശാസ്ത്രീയമായി പൊളിക്കാൻ ശ്രമിച്ചത് അപകടാവസ്ഥയിലെത്തിച്ചു. ഇതോടെ വീടൊഴിപ്പിച്ച് രക്ഷാ പ്രവർത്തനം നടത്തി. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കാരുവേലിൽ പ്ളാക്കാട് അംബേദ്കർ ഉന്നതിയിലാണ് സംഭവം. ഇന്നലെ രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന്റെ മൂന്ന് തൂണുകൾ പൊളിച്ചുതുടങ്ങി. പിന്നീട് വടംകെട്ടി വശത്തേക്ക് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് മറുദിശയിലേക്ക് ചരിഞ്ഞത്. ഇതോടെ തീർത്തും അപകടാവസ്ഥയായി. ടാങ്ക് നിലം പതിച്ചാൽ സമീപത്തെ ട്രാൻസ്ഫോർമറിൽ പതിക്കും. വീടും മതിലും ഈ ഭാഗത്തുണ്ട്. അപകടാവസ്ഥയെന്ന് ബോദ്ധ്യപ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും പൊലീസും…

Read More

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്കും ധർണയും നടക്കും. പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിലാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തര ശ്രദ്ധകാട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിദ്യാർത്ഥികളിൽ 80 ശതമാനവും സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. വിദ്യാർത്ഥി കൺസഷന്റെ മിനിമം ചാർജ് 5 രൂപയാക്കി മാറ്റണമെന്നതടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് പരമാവധി സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ കെ.എസ്.ആർ.ടി.സി പൂർത്തിയാക്കി.

Read More

മുഖത്തല തീയേറ്റർ ജംഗ്ഷൻ: തെരുവുനായ ശല്യം

കൊല്ലം: മുഖത്തല തീയേറ്റർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിൽ. ജംഗ്ഷൻ കേന്ദ്രീകരിച്ച് കൂട്ടമായി എത്തുന്ന നായ്ക്കൾ യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങൾ സൃഷ്ടിക്കുന്നതും നിത്യസംഭവമായി. ​പ്രധാന റോഡിനോട് ചേർന്ന് തീയേറ്റർ ജംഗ്ഷനിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും വന്നുപോകുന്നത്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവുനായ്ക്കൾ ഉയർത്തുന്നത്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന്…

Read More

കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചകരെ കൊണ്ട് പൊറുതിമുട്ടി

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് യാചകർ കൈയടക്കുന്നു, സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലേക്ക് മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ബസുകൾ നിറുത്തുന്നിടത്തെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി മയക്കത്തിനെത്തുന്ന യാചക സംഘം രാവിലെയും മടങ്ങാത്തത്. മതിയായ വസ്ത്രം ഇല്ലാതെയാണ് പലരും വെയിറ്റിംഗ് ഷെഡിൽ കിടക്കുന്നത്. യാത്രക്കാർ നോക്കിനിൽക്കെ റോഡരികിൽ മൂത്രം ഒഴിക്കുന്നതും പതിവാണ്. ഇതോടെ കോളേജ് ജംഗ്ഷനിൽ ബസിറങ്ങാനും സ്റ്റോപ്പിൽ നിൽക്കാനും പെൺകുട്ടികൾ മടിക്കുകയാണ്. സന്ധ്യയോടെയാണ് യാചകർ വെയിറ്റിംഗ് ഷെഡിൽ തമ്പടിക്കുന്നത്. ഇരിപ്പിടങ്ങളിലും…

Read More

പുനലൂര്‍-ബെംഗളൂരു ബസ് സര്‍വീസ് തുടങ്ങി

പുനലൂര്‍ : കെ.എസ്.ആര്‍.ടി.സി.യുടെ പുനലൂര്‍ ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രതിവാര സര്‍വീസ് പുനരാരംഭിച്ചു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയ്ക്ക് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ സി. അജയപ്രസാദ് എം.എല്‍.എ. ബസിന് പച്ചക്കൊടികാട്ടി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും ഉച്ചയ്ക്കു മൂന്നിന് പുനലൂരില്‍നിന്ന് ബെംഗളൂരുവിലേക്കും തിരികെ വെള്ളിയാഴ്ച വൈകീട്ട് ആറിനും തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-നും ബെംഗളൂരുവില്‍നിന്ന് പുനലൂരിലേക്കും ബസ് സര്‍വീസ് നടത്തും. പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് യാത്ര….

Read More

മരാമത്ത് ഓഫീസുകളുടെ വളപ്പും കാടുമൂടുന്നു

പുനലൂര്‍ :ദേശീയപാതയും മലയോര ഹൈവേയുമടക്കം കിഴക്കന്‍മേഖലയിലെ നിരത്തുകള്‍ കാടുമൂടുമ്പോള്‍, ഇവ നീക്കംചെയ്യേണ്ട മരാമത്തുവകുപ്പിന്റെ കാര്യാലയങ്ങളുടെ വളപ്പും ‘കാടിനു’ നടുവില്‍. പുനലൂര്‍ ടി.ബി. ജങ്ഷനിലെ മരാമത്തുസമുച്ചയവളപ്പ് പുല്ലും വള്ളിപ്പടര്‍പ്പും നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമാവുകയാണ്. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടെ വിശ്രമിക്കാനും യോഗംചേരാനുമെത്തുന്ന െറസ്റ്റ് ഹൗസ്, മരാമത്തുവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ സബ്ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കാന്റീന്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന വളപ്പിലാണ് ഈ സ്ഥിതി. ഓഫീസുകളുടെ പിന്നാമ്പുറത്തേക്ക് എത്തിപ്പെടാനാവാത്തവിധം കാട് വളര്‍ന്നുകഴിഞ്ഞു. പുനലൂര്‍ പട്ടണമധ്യത്തിലൂടെ കടന്നുപോകുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലും മലയോര…

Read More

ഓലയിൽക്കടവ് പാലം: മാലിന്യ നിക്ഷേപത്തിൽ മുങ്ങി

കൊല്ലം: ഒരുകാലത്ത് തെളിനീരലുകളാൽ സമൃദ്ധമായിരുന്ന കൊല്ലത്തിന്റെ ജീവനാഡി അഷ്ടമുടി കായൽ ഇന്ന് മാലിന്യങ്ങളിൽ ശ്വാസംമുട്ടുന്നു. ലിങ്ക് റോഡ് ഓലയിൽ കടവ് പാലത്തിന്റെ തുടക്കം മുതൽ 200 മീറ്ററോളം കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ്. ഉപയോഗിച്ച ഡയപ്പറുകളും ഈ കൂട്ടത്തിലുണ്ട്. കായലിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങളാണ് ഈ ഭാഗത്ത് വന്നടിയുന്നത്. ഇവിടെ ആരും മാലിന്യം നിക്ഷേപിക്കുന്നതല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവ കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലാശയത്തിന്റെ ഭംഗി നശിപ്പിക്കുകയും ചെയ്യുന്നു. കായലിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മാലിന്യങ്ങൾ…

Read More

നിർമ്മിത ബുദ്ധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി

അഞ്ചാലുംമൂട്: നിർമ്മിത ബുദ്ധിയുഗത്തിലെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വരുംതലമുറയെ പ്രാപ്തരാക്കും വിധം പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാൻ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യണമെന്നും ആധുനിക കാലത്തെ തൊഴിൽ സംരംഭകത്വ അവസരങ്ങൾ വിനിയോഗിക്കാൻ തയ്യറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഷ്ടമുടി, നീരാവിൽ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവേശനോത്സവങ്ങളിലും മന്ത്രി ഉദ്ഘാടകയായി. അഞ്ചാലുമൂട്…

Read More