മെസിക്ക് ഗോൾഡൻ ബോളും ഇല്ല, പുരസ്‌കാരം ലഭിച്ചത് സ്‌പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക്
ന്യൂയോർക്ക്: ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ഗോൾഡൻ ബോൾ പുരസ്‌കാരവും ഇത്തവണ അർജന്റീന നായകൻ മെസിക്കില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം സ്‌പെയിന് ലോകകിരീടം നേടിക്കൊടുത്ത സൂപ്പർതാരം നായകൻ റോഡ്രിക്കാണ് ഗോൾഡൻ ബോൾ പുരസ്‌കാരം ലഭിച്ചത്. ലോകകപ്പിലെ എട്ട് മത്സരങ്ങളും കളിച്ച റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ എന്ന റോഡ്രി ഏഴ് കളികളിലും സ്‌പെയിനെ വിജയിക്കാൻ വഴിയൊരുക്കി. ഗോൾ രഹിത സമനിലയിൽ കാബോ വെർദെ പിടിമുറുക്കിയ മത്സരം മാത്രമാണ് വിജയിക്കാനാകാത്തത്. ലോകകപ്പ് ഫൈനലിൽ സ്‌പാനിഷ് മദ്ധ്യനിരതാരമായ അദ്ദേഹം 90 മിനുട്ടും കളിക്കളത്തിലുണ്ടായി….