ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാര്‍ഡ്; യാമി ഗൗതം നടി, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ
സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ന്യൂഡല്‍ഹി: ‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടി. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി അദ്ദേഹം പുരസ്‌കാരം പങ്കുവെയ്ക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരന്‍’ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് സംവിധായകന്‍. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായന്‍’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി…