ബെത്‌ലഹേം ഓണം

നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇതാദ്യമായി നിവിൻ പോളിയും മമിത ബൈജുവും ഒരുമിക്കുന്ന ചിത്രം ഒാണം റിലീസായി ആഗസ്റ്റ് 21ന് തിയേറ്ററിൽ എത്തും. തണ്ണീർമത്തൻ ദിനങ്ങൾ , സൂപ്പർ ശരണ്യ, പ്രേമലു, എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ. ഡി ഒരുക്കുന്ന ചിത്രം പൂർണമായും റൊമാന്റിക് കോമഡിയാണ്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ, സുരേഷ് കൃഷ്ണ, ശ്യാം മോഹൻ തുടങ്ങി യ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗിരീഷ് എ. ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഛായാ​ഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്,സംഗീതം: വിഷ്ണു വിജയ്, വരികൾ: വിനായക് ശശികുമാർ, ആക്ഷൻ: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *