എഐയിൽ മെറ്റയുടെ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി
മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷൻ മോഡലായ ‘മ്യൂസ് ഇമേജ്’ (Muse Image) പുറത്തിറക്കി. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സാണ് (Meta Super intelligence Labs) ഈ പുതിയ മോഡൽ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്‌ബോട്ടിൽ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീർണ്ണമായ പ്രോംറ്റുകൾ മനസ്സിലാക്കാനും ചിത്രങ്ങൾ ഇൻപുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിർമ്മിക്കുന്ന ചിത്രങ്ങൾ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങൾ തിരയുക, പഴയ ചിത്രങ്ങളുടെ…